Sorry, you need to enable JavaScript to visit this website.

ഇനി വരുന്ന എല്ലാ സിനിമയ്ക്കും യെസ് എന്ന് പറയില്ല-  ഭാവന

മൈസുരു-ഇനി സെലക്ടീവ് ആയി മാത്രമേ സിനിമ ചെയ്യുകയുള്ളുവെന്ന് നടി ഭാവന. അധികം സിനിമകള്‍ വാരി വലിച്ച് ചെയ്യില്ല എന്നാണ് തീരുമാനം. ഇനി വരുന്ന എല്ലാ സിനിമയ്ക്കും യെസ് എന്ന് പറയില്ല എന്നാണ് നടി ഒരഭിമുഖത്തില്‍ പറയുന്നത്. ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് താന്‍ കടന്നു കഴിഞ്ഞു. വിവാഹം കഴിഞ്ഞു. സെറ്റില്‍ഡ് ആയി. തനിക്ക് വേറെയും ഉത്തരവാദിത്വങ്ങള്‍ പലതുമുണ്ട്. മുമ്പത്തെ പോലെ എല്ലാത്തിനും യെസ് പറയേണ്ട ആവശ്യം തനിക്കില്ല. വളരെ നേരത്തെ സിനിമയില്‍ എത്തിയതാണ് താന്‍.പതിനഞ്ചാമത്തെ വയസ്സിലാണ് ആദ്യത്തെ സിനിമയില്‍ അഭിനയിച്ചത്. ഇനി പതുക്കെ മുന്നോട്ട് പോയാല്‍ മതി. ഒരു നടി എന്ന നിലയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ മാത്രമേ ഇനി ചെയ്യുകയുള്ളൂ. അതിന് വേണ്ടി കാത്തിരിയ്ക്കും, സ്വയം വെല്ലുവിളി തോന്നുന്ന ഒരു കഥാപാത്രം വന്നാല്‍ മാത്രം ചെയ്യുമെന്നാണ് ഭാവന പറയുന്നത്. കന്നഡ ചിത്രം ബജ്‌റംഗി 2 ആണ് ഭാവനയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. ഗോവിന്ദ ഗോവിന്ദ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് താരം. ഈ ചിത്രത്തില്‍ സിനിമാ നടിയായി തന്നെയാണ് ഭാവന അഭിനയിക്കുന്നത്. സിനിമാ നടിയായി തന്നെ അഭിനയിക്കുക എന്നത് വലിയ വെല്ലുവിളിയും രസകരവും ആയിരുന്നുവെന്നും ഭാവന പറയുന്നു. മലയാളത്തില്‍ 2017ല്‍ പുറത്തിറങ്ങിയ ആദം ജോണ്‍ എന്ന ചിത്രത്തിലാണ് ഭാവന ഏറ്റവും അഭിനയിച്ചത്. മലയാള സിനിമ തന്നെ വേണ്ടെന്ന് വച്ചതാണ് എന്നാണ് നടി പറയുന്നത്.


 

Latest News