ഹൃദയത്തില്‍ 15 പാട്ടുകളുണ്ട്, അടുത്ത പാട്ടിന് കാത്തിരിക്കുകയെന്ന് ഹിഷാം

'ഹൃദയം' സിനിമയിലെ ദര്‍ശന എന്ന പാട്ട് ഇതിനകം മലയാളികളുടെ മനസില്‍ ചേക്കേറി കഴിഞ്ഞു. പ്രണവ് മോഹന്‍ലാലിന്റെ ഗംഭീര തിരിച്ചുവരവിനായിരിക്കും 'ഹൃദയം' സാക്ഷ്യം വഹിക്കുക എന്ന കണക്കുകൂട്ടലിലാണ് ആദ്യ ഗാനം കഴിഞ്ഞപ്പോഴേക്കും വിലയിരുത്തപ്പെടുന്നത്. ഹൃദയത്തിന്റെ സംഗീത സംവിധായകനായ ഹിഷാം അബ്ദുള്‍ വഹാബ് ചിത്രത്തിന്റെ ഇനി വരാനുള്ള പാട്ടുകളെ കുറിച്ചും വാചാലനാവുകയാണ്. ദര്‍ശനക്ക് ശേഷം ഹൃദയത്തിലെ അടുത്ത പാട്ട് എന്നു വരും എന്ന ചോദ്യത്തിന് ഉടനെ എന്ന മറുപടിയാണ് അദ്ദേഹം നല്‍കുന്നത്. കാരണം ഇനി അടുത്ത വര്‍ഷം ആദ്യം റിലീസിനൊരുങ്ങുന്ന ചിത്രത്തിലെ എല്ലാ പാട്ടുകളും റിലീസിന് മുന്‍പേ പുറത്ത് വരണം, അതിനായി ഇനി രണ്ട് മാസം മാത്രമേയുള്ളു. പതിനഞ്ച് ഗാനങ്ങളാല്‍ സമ്പന്നമാണ് 'ഹൃദയം'.

 

Latest News