കൊച്ചി- മേരെ പ്യാരെ ദേശ്വാസിയോം, ആകാശത്തിനും ഭൂമിക്കുമിടയില്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സന്ദീപ് അജിത് കുമാര്‍ സംവിധാനം ചെയ്ത പ്രണയ ആല്‍ബം കനവില്‍ നീ,ഗ്രീന്‍ ററ്യൂണ്‍സ് യൂറ്റിയൂബ് ചാനലില്‍ റിലീസായി. വ്യത്യസ്ത പ്രണയ ആല്‍ബമായ കനവില്‍ നീ പ്രേക്ഷകരെ ആകര്‍ഷിച്ച് മുന്നേറുന്നു.
സീ കേരളം സരിഗമപ റിയാലിറ്റി ഷോ സീസണ്‍വണ്ണിലെ വിജയി ലിബിന്‍ സ്‌കറിയ പാടിയ ഗാനം, പുതുമുഖമായ ജസ്റ്റിന്‍ ജോസഫ് വരികള്‍ എഴുതി സംഗീതം പകര്‍ന്നു. ഒരു സുന്ദരിയായ നൃത്താദ്യാപികയെ പ്രണയിച്ച യുവാവിന്റെ പ്രണയകഥ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന രീതിയില്‍ സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നു. ഇറിഗല്‍ മൗണ്ട് പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന കനവില്‍ നീ, സന്ദീപ് അജിത് കുമാര്‍ സംവിധാനം ചെയ്യുന്നു.ക്യാമറ അഷ്‌റഫ് പാലാഴി, എഡിറ്റിംഗ് ഷലീഷ് ലാല്‍, മേക്കപ്പ് പുനലൂര്‍ രവി, കോര്‍ഡിനേഷന്‍ ബൈജു അത്തോളി, പി.ആര്‍.ഒ അയ്മനം സാജന്‍.അഖിലേഷ് ഈശ്വര്‍, ആര്യദേവി, ബേബി ആരാധ്യ പി നമ്പ്യാര്‍, രമ്യ നമ്പ്യാര്‍ എന്നിവര്‍ അഭിനയിക്കുന്നു. പി.ആര്‍.ഒ അയ്മനം സാജന്‍