പാലക്കാട്- കെ പി എ സി ലളിത, രഞ്ജി പണിക്കര്‍, വിഷ്ണുദാസ്, ആകാശ് ഉണ്ണി മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ എസ് ശ്രീനാഥ് ശിവ സംവിധാനം ചെയ്യുന്ന 'സെക്ഷന്‍ 306 ഐപിസി ' എന്ന ചിത്രത്തിന്റെ ചിത്രീകരണം ഒറ്റപ്പാലത്ത് ആരംഭിച്ചു.
കാലിപ്‌റ്റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിഷ്ണുദാസ് ആല്‍വിന്‍ തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് നായര്‍ നിര്‍വ്വഹിക്കുന്നു. വി എച്ച് ദിറാര്‍ തിരക്കഥ സംഭാഷണമെഴുതുന്നു. കൈതപ്രം വിശ്വനാഥന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഗാനരചനയും സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. എഡിറ്റര്‍ സിയാന്‍ ശ്രീകാന്ത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി ഒലവക്കോട്, കല എം.ബാവ, മേക്കപ്പ് ലിബിന്‍ മോഹന്‍, വസ്ത്രാലങ്കാരം ഷിബു പരമേശ്വര്‍, സ്റ്റില്‍സ് ആല്‍വിന്‍ ഡ്രീം പിക്‌ചേഴ്‌സ്, പോസ്റ്റര്‍ ഡിസൈന്‍ എസ് കെ ഡി ഡിസൈന്‍ ഫാക്ടറി,അസോസിയേറ്റ് ഡയറക്ടര്‍ കിരണ്‍, സുമിലാല്‍ സുബ്രഹ്മണ്യന്‍, മോഹന്‍ സി നീലമംഗലം,
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സക്കീര്‍ ഹുസൈന്‍, പ്രൊഡക്ഷന്‍ മാനേജര്‍ പ്രസാദ് രാമന്‍,ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ രജീഷ് പത്താംകുളം, കാസ്റ്റിംഗ് ഡയറക്ടര്‍ സുപ്രിയ വിനോദ്, വാര്‍ത്ത പ്രചരണംഎ എസ് ദിനേശ്