കൊച്ചി- റഫീഖ് അഹമ്മദ് ആദ്യമായി തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രത്തിന്റെ ശീര്‍ഷക ഗാനം പ്രശസ്ത നടന്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു. ഇന്നലെയാണ് റഫീഖ് അഹമ്മദിന്റെ തിരക്കഥ എഴുതുന്ന ' മലയാളം 'എന്ന ചിത്രത്തിന്റെ പേര് ഒരു ശീര്‍ഷക ഗാനത്തിലൂടെ പുറത്തു വിട്ടത്. തുടര്‍ന്ന് ഇന്നാണ് മമ്മൂട്ടി ഷെയര്‍ ചെയ്യതത്.
'വളരെ സന്തോഷവും നന്ദിയുമുണ്ട്. പ്രതിഭശാലിയായ റഫീഖ് അഹമ്മദിനോടുളള സ്‌നേഹവും ബഹുമാനവുമായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്.ഇത് 'മലയാള'ത്തിനുള്ള ഒരു അംഗീകാരമാണ് ' സംവിധായകന്‍ വിജീഷ് മണി പറഞ്ഞു.
അഞ്ച് സംഗീത സംവിധായകര്‍ ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ശീര്‍ഷക ഗാനം തയ്യാറാക്കിയത് ബിജി ബാലാണ് . സംഗീത സംവിധായകരായ രമേശ് നാരായണന്‍ ,ബിജിബാല്‍, മോഹന്‍സിത്താര, ഗോപീസുന്ദര്‍,രതീഷ് വേഗ, എന്നിവര്‍ അണിയിച്ചൊരുക്കുന്ന ഗാനങ്ങളുമായി മലയാളിയുടെ സൗന്ദര്യം അടയാളപ്പെടുത്തുന്ന 'മലയാളം' ഒരു പ്രണയ കവിത പോലെ ഹൃദയഹാരിയായ ചിത്രമായിരിക്കും. ന്യൂഡല്‍ഹി, വയനാട് എന്നി വിടങ്ങളിലായി ഡിസംബറില്‍ ഷൂട്ടിംഗ് ആരംഭിക്കും. നിരവധി ദേശീയ, അന്തര്‍ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുള്ള വിജീഷ് മണി 'മലയാളം' സംവിധാനം ചെയ്യുന്നു. ഓടക്കുഴല്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ,ഒളപ്പമണ്ണ പുരസ്‌കാരം, കൂടാതെ മികച്ച ഗാനരചയിതാവിനുള്ള അഞ്ച് സംസ്ഥാന പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി ഫിലിംഫെയര്‍, ടെലിവിഷന്‍, പുരസ്‌കാരങ്ങളും നേടിയിട്ടുള്ള കവിയാണ് റഫീക്ക് അഹമ്മദ് .