Sorry, you need to enable JavaScript to visit this website.

ആമസോണ്‍ പ്രൈം വരിസംഖ്യ കുത്തനെ കൂട്ടുന്നു

മുംബൈ-പ്രൈം   മെമ്പര്‍ഷിപ്പിന്റെ സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകള്‍ പുതുക്കാന്‍ ആമസോണ്‍. ആമസോണ്‍ പ്രൈം   മെമ്പര്‍ഷിപ്പിന് ഇന്ത്യയില്‍ നിലവിലുള്ള വാര്‍ഷിക നിരക്ക് 999 രൂപയാണ്. ഇത് 1499 രൂപയാവും. മൂന്ന് മാസത്തെ പ്ലാനിന് നിലവില്‍ ഈടാക്കുന്നത് 329 രൂപയാണ്. ഇത് 459 രൂപയായി മാറും. പ്രതിമാസ പ്ലാനിന് ആമസോണ്‍ നിലവില്‍ ഈടാക്കുന്നത് 129 രൂപയാണ്. അത് 179 രൂപയായവും മാറും. എന്നാല്‍ പുതിയ നിരക്കുകള്‍ എന്നു മുതലാണ് പ്രാവര്‍ത്തികമാക്കുന്നതെന്ന് കമ്പനി അറിയിച്ചിട്ടില്ല. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റ്‌റിവലിനിടെയാണ് സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകള്‍ ഉയര്‍ത്തുകയാണെന്ന പ്രഖ്യാപനം വന്നിരിക്കുന്നത്. ഷോപ്പിംഗ്, ഷോപ്പിംഗ് ഇളവുകള്‍, എന്റര്‍ടെയ്ന്‍മെന്റിനായുള്ള ഒടിടി പ്ലാറ്റ്‌ഫോം ആയ പ്രൈം വീഡിയോ എന്നിവയാണ് െ്രെപം മെമ്പര്‍ഷിപ്പിലൂടെ ആമസോണ്‍ നല്‍കുന്നത്. അഞ്ച് വര്‍ഷം മുന്‍പാണ് പ്രൈം  മെമ്പര്‍ഷിപ്പ് ആമസോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. നിലവില്‍ ഒടിടി മേഖലയില്‍ ഇന്ത്യയിലെ ശക്തമായ സാന്നിധ്യമാണ് പ്രൈം വീഡിയോ. ചലച്ചിത്രങ്ങളുടെ ഡയറക്റ്റ് ഒടിടി റിലീസുകളിലൂടെ മലയാളം അടക്കമുള്ള ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലേക്കും ആമസോണ്‍ പ്രൈം  വീഡിയോ ശക്തമായി കടന്നുചെന്നിട്ടുണ്ട്.
 

Latest News