അമിത് ഷായ്ക്ക് ജന്മദിനാശംസയുമായി സാറ അലി ഖാന്‍, എന്‍.സി.ബി ഇഫക്ടെന്ന് സോഷ്യല്‍ മീഡിയ

മുംബൈ- ആഭ്യന്തര മന്ത്രി അമിത് ഷാക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന ബോളിവുഡ് നടി സാറാ അലി ഖാനെ ട്രോളി സോഷ്യല്‍ മീഡിയ. ട്വിറ്ററിലൂടെയാണ് നടി ആശംസകള്‍ നേര്‍ന്നത്. ബോളിവുഡ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) റഡാറിന് കീഴിലായതിനാലാണ് നടി അമിത് ഷാക്ക് ആശംസ അറിയിച്ചതെന്ന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ ഉയര്‍ന്നു.

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുകയും നടി അനന്യ പാണ്ഡെ മയക്കുമരുന്ന് കേസില്‍ എന്‍.സി.ബിയുടെ ചോദ്യം ചെയ്യലുകളിലൂടെ കടന്നുപോകുകയുമാണ്. ഇതിനിടയില്‍, സാറ ജന്മദിനാശംസകള്‍ നേര്‍ന്നത് ആഭ്യന്തര മന്ത്രിയുടെ പ്രീതി സമ്പാദിച്ച് എന്‍.സി.ബിയില്‍നിന്ന് സ്വയം രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് ട്വിറ്റര്‍ ഉപയോക്താക്കള്‍ ആരോപിച്ചു.

സാറയേയും എന്‍.സി.ബിയെയും കൂട്ടിച്ചേര്‍ത്തും പരിഹസിച്ചും നിരവധി അഭിപ്രായങ്ങളാണ് നടിയുടെ ട്വീറ്റിനുതാഴെ ആളുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

 

Latest News