മുംബൈ-ബോളിവുഡിലെ തിരക്കുള്ള താരങ്ങളാണ് വിക്കി കൗശാലും കത്രീന കൈഫും. ഇവര്‍ രണ്ട് പേരും തമ്മില്‍ പ്രണയത്തിലാണ് എന്നതാണ് ഈയിടെ പുറത്തുവരുന്ന വാര്‍ത്തകള്‍. ഇരുവരും ഉടന്‍ തന്നെ വിവാഹിതരാകുമെന്നാണ് അഭ്യൂഹം. ഇപ്പോഴിതാ വിഷയത്തില്‍ പാപ്പരാസികള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് വിക്കി കൗശാല്‍. ഇ- ടൈംസിന് നല്‍കിയ അഭിമുഖത്തിനിടെയാണ് താരം ചോദ്യത്തിന് മറുപടി നല്‍കിയത്. ആ വാര്‍ത്ത പ്രചരിപ്പിക്കുന്നത് നിങ്ങളുടെ സുഹൃത്തുക്കളാണ്. ശരിയായ സമയം വരുമ്പോള്‍ ഞാന്‍ എന്‍ഗേജ്ഡ് ആകും. അതിന് സമയം വരണം- വിക്കി കൗശാല്‍ പറഞ്ഞു.