Sorry, you need to enable JavaScript to visit this website.

തമിഴ് ചലച്ചിത്ര രംഗത്തെ  പ്രമുഖ നിര്‍മ്മാണ കമ്പനി മിനി സ്റ്റുഡിയോ മലയാളത്തില്‍ സജീവമാകുന്നു

കോതമംഗലം- മിനി സ്റ്റുഡിയോ  മലയാളത്തില്‍ സജീവമാകുന്നതിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന  'ഐ സി യു ' എന്ന ചിത്രത്തിന്റെ ചിത്രീകരണം കോതമംഗലത്ത് ആരംഭിച്ചു. ബിബിന്‍ ജോര്‍ജ് നായകനാക്കി ജോര്‍ജ്ജ് വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ' ഐ സി യു '. ഉറിയാടി 2 എന്ന തമിഴ് സിനിമയിലൂടെ എത്തിയ വിസ്മയ നായികയാവുന്നു. 
ബാബുരാജ്, ശ്രീകാന്ത് മുരളി,വിനോദ് കുമാര്‍, ജെയിന്‍ പോള്‍,നവാസ് വള്ളിക്കുന്ന്, മനോജ് പറവൂര്‍, ഹരീഷ്, മീര വാസുദേവ്.
തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ലോകനാഥന്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു.സി പി സന്തോഷ് കുമാര്‍ തിരക്കഥ സംഭാഷണമെഴുതുന്നു. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ജോസ് ഫ്രാങ്ക്‌ളിന്‍ സംഗീതം പകരുന്നു.
എഡിറ്റര്‍ ലിജോ പോള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജെയിന്‍  പോള്‍
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിബു എസ് സുശീലന്‍,ആര്‍ട്ട് എം ബാവ,കോസ്റ്റ്യും ഡിസൈനര്‍സ്‌റ്റെഫി സേവ്യര്‍, മേക്കപ്പ്
റോണക്‌സ് സേവ്യര്‍,സ്റ്റില്‍സ് നൗഷാദ് കണ്ണൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍സജി സുകുമാര്‍, സംഘട്ടനംമാഫിയ ശശി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്ബിജു കടവൂര്‍.
മിനി സ്റ്റുഡിയോയുടെ വിശാല്‍ആര്യ കൂട്ട്‌കെട്ടിലെ ബിഗ് ബഡ്ജറ്റ് സിനിമ 'എനിമി ' ദീപാവലി റിലീസാണ്.
ഇപ്പോള്‍ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന  മിനി സ്റ്റുഡിയോ യുടെ പുതിയ ചിത്രത്തില്‍ പ്രഭുദേവയാണ് നായകന്‍.
ബിഗ് ബജറ്റില്‍ മലയാളത്തില്‍ മിനിസ്റ്റുഡിയോ അടുത്ത വര്‍ഷം തുടക്കത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം റാഫി സ്‌ക്രിപ്റ്റ് എഴുതി,ദിലീപ് നായകനാവുന്ന ചിത്രം നവാഗതനായ സജിസുകുമാര്‍ സംവിധാനം ചെയ്യുന്നു.
വാര്‍ത്ത പ്രചരണംഎ എസ് ദിനേശ്.
 

Latest News