തിരുവനന്തപുരം- അന്‍പത്തിയൊന്നാമത് സംസ്ഥാന ചലചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. വെള്ളം സിനിമയിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനായും കപ്പേളയിലെ അഭിനയത്തിന് അന്ന ബെന്‍ മികച്ച നടിയായും തിരഞ്ഞെടുത്തു.
മികച്ച സംവിധായകന് സിദ്ധാര്‍ഥ് ശിവ. ജിയോ ബേബി സംവിധാനം ചെയ്ത ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ് മികച്ച സിനിമ. മികച്ച ചലച്ചിത്ര ലേഖനമായി ജോണ്‍ സാമുവലിന്റെ അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്തു. സുഹാസിനി മണിരത്നമാണ് ജൂറി അധ്യക്ഷ.
മികച്ച നടന് – ജയസൂര്യ, ചിത്രം വെള്ളം
മികച്ച നടി – അന്ന ബെന്‍, ചിത്രം കപ്പേള
മികച്ച ചിത്രം – ദ ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്
മികച്ച സംവിധായകന് – സിദ്ധാര്‍ഥ് ശിവ
മികച്ച നവാഗത സംവിധായകന് – മുസ്തഫ ചിത്രം കപ്പേള
മികച്ച സ്വഭാവ നടന് – സുധീഷ്
മികച്ച ജനപ്രിയ ചിത്രം – അയ്യപ്പനും കോശിയും