മുംബൈ- മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍ ഇനിയെങ്കിലും വിരമിക്കണമെന്നും കളം വിടണമെന്നും എഴുത്തുകാരന്‍ സലിം ഖാന്‍.
ബച്ചന് കഴിഞ്ഞ ദിവസം 79 വയസ്സായി. ജീവിതത്തില്‍ അദ്ദേഹം എല്ലാം നേടി. ജീവിതത്തില്‍ ഏതാനും വര്‍ഷങ്ങള്‍ വിശ്രമത്തിനും ലഭിക്കണം- പത്തിലേറെ സിനിമകളില്‍ ബച്ചനോടൊപ്പം പ്രവര്‍ത്തിച്ച സലിം ഖാന്‍ ദൈനിക് ഭാസ്‌കറിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ക്ഷുഭിത യൗവനം കാഴ്ചവെച്ച നടനായിരുന്നു ബച്ചന്‍. എന്നാല്‍ ഇപ്പോള്‍ സിനിമ പാടേ മാറി. ബച്ചന് അനയോജ്യമായ തിരക്കഥകള്‍ ഇപ്പോഴില്ല. സാങ്കേതികമായി മുന്നേറിയ സിനിമയില്‍ സംഗീതത്തിലും ആക് ഷനിലും വലിയ മാറ്റങ്ങളുണ്ടായെങ്കിലും നല്ല തിരക്കഥകളുണ്ടാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
1973 ല്‍ സന്‍ജീര്‍ സിനിമയിലാണ് സലിം ഖാനും ബച്ചനും ആദ്യമായി ഒരുമിച്ചത്. തുടര്‍ന്ന് ഷോലെ, ദീവാര്‍, മജ്ബൂര്‍, ഡോണ്‍ ത്രിശൂര്‍, കാലാപത്തര്‍, ദോസ്താന തുടങ്ങി നിരവധി സിനിമകള്‍ ബോളിവുഡിനു സമ്മാനിച്ചു.