തിരുവനന്തപുരം- ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് നടന്‍ നെടുമുടി വേണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. ആരോഗ്യ നില ഗുരുതമാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. നെടുമുടി വേണുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നെന്നും ഇതിനു പിന്നാലെയാണ് ദേഹാസ്വസ്ഥ്യം ഉണ്ടായതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മറ്റുചില ആരോഗ്യപ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ട്. തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ് നടനെ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.