വിവാഹമോചനം സ്വാതന്ത്ര്യമെന്ന് രാം ഗോപാല്‍ വര്‍മ

മുംബൈ-തെന്നിന്ത്യന്‍ സിനിമാലോകം ഏറെ ആഘോഷമായി കൊണ്ടാടിയ ഒന്നായിരുന്നു സാമന്ത നാഗചൈതന്യ വിവാഹം. എന്നാല്‍ വിവാഹം കഴിഞ്ഞ് നാലുവര്‍ഷമാകുമ്പോള്‍ ഈ താരജോഡി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് തങ്ങളുടെ വിവാഹമോചന വാര്‍ത്തകളോടെയാണ്. കഴിഞ്ഞ ദിവസമാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് തങ്ങള്‍ ഔദ്യോഗികമായി വിവാഹബന്ധം വേര്‍പെടുത്താന്‍ പോകുന്നുവെന്ന് ഇരുവരും അറിയിച്ചത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകനായ രാം ഗോപാല്‍ വര്‍മ.
വിവാഹമല്ല, വിവാഹമോചനമാണ് ആഘോഷിക്കപ്പെടേണ്ടതെന്നും വിവാഹം നരകത്തിലും വിവാഹമോചനം സ്വര്‍ഗത്തിലാണ് നടക്കുന്നതെന്നും സംവിധായകന്‍ ട്വീറ്റ് ചെയ്തു. വിവാഹം ബ്രിട്ടീഷ് ഭരണമാണ്, വിവാഹമോചനം സ്വാതന്ത്ര്യവും. വിവാഹം രോഗമാണ്, വിവാഹമോചനം രോഗശാന്തിയും. വിവാഹങ്ങളേക്കാള്‍ വിവാഹമോചനം ആഘോഷിക്കപ്പെടണം രാം ഗോപാല്‍ വര്‍മ പറയുന്നു. 2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരായത്. ഇരുവരും തമ്മില്‍ അടുത്തകാലത്ത് സ്വരചേര്‍ച്ചയില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ പേരില്‍ നിന്നും അക്കിനേനി എന്ന ഭാഗം സാമന്ത ഒഴിവാക്കിയതോടെയാണ് ഇരുവരുടെയും വിവാഹമോചന വാര്‍ത്തകള്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.
 

Latest News