മകന്‍ പ്രണവ് സിനിമയിലെത്തി താരമായി മാറുമെന്ന് കരുതിയതല്ലെന്നും പ്രണവ് അഭിനയിച്ച ആദി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നുവെന്നും മോഹന്‍ ലാല്‍. പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ സംഭവിക്കുമ്പോഴാണല്ലോ നമുക്ക് കൂടുതല്‍ സന്തോഷം തോന്നുകയെന്നും അദ്ദേഹം പറഞ്ഞു.
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലെത്തിയ ആദിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അഭിനയത്തില്‍ അസാമാന്യ പ്രകടനമില്ലെങ്കിലു ആക്ഷന്‍ രംഗങ്ങളിലെ മികവാണ് പ്രേക്ഷകര്‍ എടുത്തു പറയുന്നത്.
അജോയ് വര്‍മയുടെ സിനിമയുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ ഇപ്പോള്‍ മുംബൈയിലാണ്. മൂന്ന് തവണയാണ് അദ്ദേഹം ആദി കണ്ടത്. മോഹന്‍ലാല്‍ സിനിമ കാണാനെത്തിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
അച്ഛനും അമ്മയുമുള്‍പ്പടെയുള്ളവര്‍ സിനിമയെക്കുറിച്ച് വാചാലാരാകുമ്പോള്‍ പ്രണവ് ഹിമാലയന്‍ യാത്രയിലാണ്.