സിനിമ ചിത്രീകരണത്തിന് ഇടയിൽ പരിക്കേറ്റ നടൻ പ്രകാശ് രാജിന് ശസ്ത്രക്രിയ നടത്തി. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
'ദി ഡെവിൾ ഈസ് ബാക്ക്. ശസ്ത്രക്രിയ പൂർത്തിയായി. നന്ദി പ്രിയ സുഹൃത്തായ ഡോക്ടർ ഗുരുവ റെഡ്‌ഡി. എല്ലാ പ്രാർത്ഥനകൾക്കും സ്നേഹത്തിനും നന്ദി. വേഗം തിരിച്ചെത്തും, പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ധനുഷ് സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് പ്രകാശ് രാജിന് പരിക്ക് പറ്റിയത്. ഷൂട്ടിങ്ങിനിടെ സംഭവിച്ച വീഴ്ച്ചയില്‍ കൈയിനാണ് പരിക്ക്.