Sorry, you need to enable JavaScript to visit this website.

ഇടതുകാലിന്റെ ലിഗ്‌മെന്റ് പൊട്ടിയിട്ടും ഓപ്പറേറ്റ്  ചെയ്യാതെ മമ്മൂട്ടി; കാരണം തുറന്നുപറഞ്ഞ് താരം

പുതിയങ്ങാടി- മലയാളികള്‍ പ്രായഭേദമില്ലാതെ ആരാധിക്കുന്ന താരമാണ് മമ്മൂട്ടി. മിമിക്രി വേദികളിലും കോമഡി സ്‌കിറ്റുകള്‍ അവതരിപ്പിക്കുമ്പോഴും മമ്മൂട്ടിയെ അനുകരിക്കുന്നവര്‍ സ്ഥിരമായി ചെയ്യുന്ന ഒരു കാര്യമുണ്ട്. മമ്മൂട്ടിയുടെ നടത്തം അനുകരിക്കുന്നത് ശ്രദ്ധിച്ചാല്‍ അത് മനസിലാകും. മമ്മൂട്ടിയുടെ നടത്തത്തിന് ചെറിയൊരു മുടന്തുള്ള തരത്തിലാണ് അദ്ദേഹത്തെ പലരും അനുകരിക്കാറുള്ളത്. ഒടുവില്‍ അതിന്റെ പിന്നിലുള്ള രഹസ്യം തുറന്നുപറഞ്ഞിരിക്കുകയാണ് മമ്മൂട്ടി.
തന്റെ ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വര്‍ഷമായെന്നും ഇതുവരെ ഓപ്പറേറ്റ് ചെയ്തിട്ടില്ലെന്നുമാണ് മമ്മൂട്ടി പറയുന്നത്. ഇത്ര വര്‍ഷമായി ഇടതുകാലിലെ വേദന സഹിച്ചാണ് താന്‍ അഭിനയിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. മൈത്ര ഹോസ്പിറ്റലിലെ റോബോട്ടിക് ശസ്ത്രക്രിയ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മമ്മൂട്ടി. 'ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വര്‍ഷമായി. ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല. ഓപ്പറേഷന്‍ ചെയ്താല്‍ ഇനിയും എന്റെ കാല് ചെറുതാകും. പിന്നേം എന്നെ ആളുകള്‍ കളിയാക്കും. പത്തിരുപത് വര്‍ഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങള്‍ ഒക്കെ കാണിക്കുന്നത്. ഏതായാലും ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെ,' മമ്മൂട്ടി പറഞ്ഞു.
 

Latest News