മുംബൈ- ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് വിദ്യാ ബാലന്‍. ട്രഡീഷനല്‍ വസ്ത്രങ്ങളില്‍ കംഫര്‍ട്ടബിള്‍ ആകുന്ന താരത്തിന്റെ ഇഷ്ട വസ്ത്രം സാരിയാണെന്ന് എല്ലാവര്‍ക്കുമറിയാം. ബോളിവുഡ് സുന്ദരികളില്‍ തന്നെ, ഏറ്റവുമധികം സാരി കളക്ഷന്‍ ഉള്ളതും വിദ്യാ ബാലനായിരിക്കും. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രവീന്ദ്രനാഥ ടാഗോറിന്റെ പ്രശസ്തമായ 'ഏക്ല ചോലോ റീ' എന്ന ഗാനത്തിന്റെ വരികള്‍ പ്രിന്റ് ചെയ്ത സാരിയാണ് വിദ്യ ധരിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ വിദ്യ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഫോര്‍സാരീസ് എന്ന ബ്രാന്‍ഡാണ് സാരി ഡിസൈന്‍ ചെയ്തത്. നാച്യുറല്‍ നിറങ്ങളാണ് ഈ കോട്ടന്‍ സാരിയില്‍ ഉപയോഗിച്ചിരിക്കുന്നത്. രാജസ്ഥാനിലെ ഒരു നെയ്ത്തു ഗ്രാമത്തില്‍ നിര്‍മ്മിച്ച ഈ സാരിയുടെ വില 2700 രൂപയാണ്.