സൊമാറ്റോയുടെ പ്രാഥമിക ഓഹരി വിൽപന (ഐപിഒ) ജൂലൈ 14 മുതൽ 16 വരെ നടത്തും. ഓരോ ഇക്വിറ്റി ഷെയറിനും 72 രൂപ മുതൽ 76 രൂപ വരെയാണ് പ്രൈസ് ബാൻഡ്. കുറഞ്ഞത് 195 ഓഹരികൾക്കും തുടർന്ന് അതിന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. 9,000 കോടി രൂപ വരെയുള്ള പുതിയ ഓഹരികളും എഡ്ജ് ഇന്ത്യ വിൽക്കുന്ന 375 കോടി രൂപയുടെ ഓഹരികളും ഉൾപെട്ടതാണ് ഐപിഒ. 6,500,000 ഓഹരികൾ അർഹരായ ജീവനക്കാർക്കായി നീക്കി വെച്ചിട്ടുണ്ട്. 15 ശതമാനത്തിൽ ഏറാതെ സ്ഥാപന ഇതര വിഭാഗത്തിനും പത്തു ശതമാനത്തിൽ ഏറാതെ ചെറുകിട വ്യക്തിഗത നിക്ഷേപകർക്കും നീക്കി വെച്ചിട്ടുണ്ട്. ഇക്വിറ്റി ഷെയറുകൾ ബിഎസ്ഇ, എൻഎസ്ഇ എന്നിവയിൽ ലിസ്റ്റുചെയ്യും. കോട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി ലിമിറ്റഡ്, മോർഗൻ സ്റ്റാൻലി ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ക്രെഡിറ്റ് സ്യൂസ് സെക്യൂരിറ്റീസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഇഷ്യുവിന്റെ ആഗോള കോ-ഓർഡിനേറ്റർമാരും ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാരും. ബോഫ സെക്യൂരിറ്റീസ് ഇന്ത്യ ലിമിറ്റഡ്, സിറ്റിഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഓഫറിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ.