Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്വര്‍ണത്തേക്കാള്‍ മൂല്യമേറിയത് വിദ്യാഭ്യാസം- രഞ്ജിനി 

ചെന്നൈ-കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ത്രീധന മരണങ്ങളുടെയും സ്ത്രീധന പീഡനങ്ങളുടെയും പശ്ചാത്തലത്തില്‍ തന്റെ നിലപാട് രേഖപ്പെടുത്തി നടി രഞ്ജിനി. വിദ്യാഭ്യാസമാണ് സ്വര്‍ണത്തേക്കാള്‍ മൂല്യമേറിയത്. അതിനാല്‍ സ്വര്‍ണത്തിന് പകരം മക്കള്‍ക്ക് വിദ്യാഭ്യാസം നേടിക്കൊടുക്കാനാണ് മാതാപിതാക്കള്‍ ശ്രമിക്കേണ്ടത് എന്നാണ് താരം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.
കേരളത്തില്‍ ഇത്തരത്തിലുള്ള മരണങ്ങള്‍ നടക്കുന്നു എന്നറിഞ്ഞതില്‍ വേദനയുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. 'സ്ത്രീധന മരണങ്ങള്‍ കാണേണ്ടി വരുന്നത് വേദനജനകമാണ്. പ്രത്യേകിച്ച് കേരളത്തില്‍. 1961ലെ സ്ത്രീധന നിരോധന നിയമം നിലനില്‍ക്കെ എങ്ങനെയാണ് വധുവിന്റെ വീട്ടുകാര്‍ കാറും, ഫഌറ്റും, സ്വര്‍ണവുമെല്ലാം കല്ല്യാണത്തിന്റെ സ്ത്രീധനമായി നല്‍കുന്നതെന്ന് മനസിലാവുന്നില്ല. ആരെയാണ് ഇവിടെ കുറ്റപ്പെടുത്തേണ്ടത്. വരനെയോ വധുവിനെയോ? ദയവ് ചെയ്ത് മാതാപിതാക്കള്‍ സ്ത്രീധനം ചോദിച്ച് വരുന്നവര്‍ക്ക് കുട്ടികളെ വിവാഹം ചെയ്ത് കൊടുത്ത് അവരുടെ ജീവിതം നശിപ്പിക്കരുത്. അതിന് പകരം അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുകയാണ് വേണ്ടത്. വിദ്യാഭ്യാസമാണ് സ്വര്‍ണത്തേക്കാള്‍ മൂല്യമേറിയത്.' രഞ്ജിനി പറഞ്ഞു. കൊല്ലം സ്വദേശിയായ വിസ്മയയുടെ മരണത്തിന് പിന്നാലെ നിരവധി താരങ്ങള്‍ പ്രതികരണം അറിയിച്ച് രംഗത്തെത്തിയിരുന്നു. അഹാന കൃഷ്ണ, ജയറാം, കാളിദാസ് ജയറാം, സിതാര കൃഷ്ണ കുമാര്‍, ഗിന്നസ് പക്രു, ഷെയിന്‍ നിഗം എന്നീ താരങ്ങള്‍ സ്ത്രീധന തടയുന്നതിനും, സ്ത്രീധനം വാങ്ങിക്കുന്നവര്‍ക്കെതിരെ കര്‍ശനമായി ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

Latest News