Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിമര്‍ശനം നല്ലതാണ് പക്ഷെ മാന്യത ഉണ്ടാവണം, സൈബര്‍ അക്രമങ്ങള്‍ക്കെതിരെ  സാധിക

തലയോലപ്പറമ്പ്- മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സാധിക വേണു ഗോപാല്‍. സിനിമകളിലൂടേയും സീരിയലുകളിലൂടേയുമെല്ലാം സാധികയെ മലയാളികള്‍ക്കറിയാം. സൈബര്‍ അറ്റാക്കിനെതിരെയും സ്ത്രീകള്‍ക്കെതിരെയുള്ള മറ്റു ചൂഷണങ്ങള്‍ക്ക് എതിരെയും എപ്പോഴും ശബ്ദമുയര്‍ത്തുന്ന താരം കൂടെയാണ് സാധിക. ഇപ്പോഴിതാ സാധികയുടെ പുതിയ പോസ്റ്റ് ശ്രദ്ധ നേടുകയാണ്.
കുറച്ചു നാളുകളായി സമൂഹ മാധ്യമങ്ങളിലൂടെ തന്നെ ശല്യം ചെയ്യുന്നയാള്‍ക്കെതിരെ സൈബര്‍ സെല്ലിന് പരാതി നല്‍കിയതിനെ പറ്റിയാണ് സാധിക പറയുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ സ്ഥിരം സംഭവമായി മാറിയിരിക്കുന്നു. ദൃശ്യ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുകയാണ് എങ്കില്‍ ഇതിന്റെ തോത് വളരെ കൂടുതലാണെന്നും താരം പരാതിയില്‍ പറയുന്നു. സൈബര്‍ സെല്ലിന് നല്‍കിയ പരാതിയുടെ സ്‌ക്രീന്‍ഷോട്ടിനൊപ്പം ഇത്തരം അനുഭവങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കായി ഒരു കുറിപ്പും താരം എഴുതിയിട്ടുണ്ട്.

സാധികയുടെ പോസ്റ്റ്: 

പെണ്‍കുട്ടികളോട് ഒന്നേ പറയാനുള്ളു സമൂഹം എന്ത് വിചാരിക്കും എന്ന് നോക്കി ജീവിക്കാന്‍ സാധിക്കില്ല. നമുക്ക് മനസമാധാനം വേണമെങ്കില്‍ സമൂഹത്തിലെ ഇത്തരം കീടങ്ങളെ ഉന്മൂലനം ചെയ്‌തേ മതിയാകൂ- പ്രതികരിക്കുക. നീ ഉപയോഗിക്കുന്ന വസ്ത്രം ആണ് പ്രശ്‌നം എന്ന് പറയുന്നവന്റെ ചിന്തയാണ് പ്രശ്‌നം. അവരൊക്കെ ആണ് ഇത്തരം കീടങ്ങളുടെ പ്രചോദനം. ശാരീരിക പീഡനം മാത്രം അല്ല മാനസിക പീഡനവും വ്യക്തിഹത്യയും കുറ്റകരം തന്നെ ആണ്..
പൊരുതുക സ്ത്രീ സ്വാതന്ത്രത്തിനായല്ല, സ്ത്രീ ശാക്തീകരണത്തിനായി, കമ്പനിയുടെ മുന്നില്‍ അഭിമാനം പണയം വെക്കാത്ത ധീര വനിതകള്‍ വാണിരുന്ന ഭാരതത്തിന്റെ മണ്ണില്‍ അഭിമാനം അടിയറവു വക്കാതെ മുന്നോട്ടു പോകണമെങ്കില്‍ ആദ്യം ഇല്ലാതാക്കേണ്ടത് ഇത്തരം സാമൂഹ്യ ദ്രോഹികളെയും അവര്‍ക്കു ചുക്കാന്‍ പിടിച്ചു സ്തുതി ഗീതം പാടുന്ന സദാചാരത്തിന്റെ മുഖമറ ഉള്ള നട്ടെല്ലില്ലാത്ത ഒരുകൂട്ടം കപട പുണ്യാളന്‍മാരെയും (ആണും പെണ്ണും പെടും )ആണ്.
ഇനിവരുന്ന തലമുറക്കായി ഇത്തരം സാമൂഹ്യ ദ്രോഹികളെ ഉന്മൂലനം ചെയ്യേണ്ടതുണ്ട്. നമുക്കൊരുമിച്ചു മുന്നേറാം പ്രതികരിക്കാം നമുക്കായ് ഒരു നല്ല നാളെക്കായ്. വിമര്‍ശനം നല്ലതാണ് പക്ഷെ മാന്യത ഉണ്ടാവണം. അഭിപ്രായം നല്ലതാണ് പക്ഷെ ബഹുമാനം ഉണ്ടാകണം. സമൂഹമാധ്യമം അല്ല കുഴപ്പം അതിന്റെ ഉപയോഗം അറിയാത്ത അതിനെ ചൂഷണം ചെയ്യുന്ന വൈറസുകള്‍ ആണ് അവര്‍ക്കുള്ള മരുന്ന് നമ്മുടെ ശബ്ദം ആകണം. ലൈംഗിക ചൂഷണം, മാനസിക പീഡനം, ജീവിതകാലം മുഴുവന്‍ ലോക്കഡോണ്‍ ആസ്വദിക്കാം
പേടിച്ചിരിക്കേണ്ടതും ഒളിച്ചിരിക്കേണ്ടതും ഇരകള്‍ അല്ല, സമൂഹം അല്ല നമുക്ക് ചിലവിനു തരുന്നത് തല കുനിക്കേണ്ടത് നമ്മളല്ല അതിനു കാരണക്കാര്‍ ആരാണോ അവരാണ്. ഇനിയെങ്കിലും മൗനം വെടിഞ്ഞു ശബ്ദം ഉയര്‍ത്തുക'.
ഇത് സ്ത്രീകള്‍ മാത്രം അനുഭവിക്കുന്ന പ്രശ്‌നമല്ലെന്നും പുരുഷന്മാരും ഇതിന് ഇരയാകാറുണ്ടെന്നും സാധിക അഭിപ്രായപ്പെട്ടു. പീഡനം അനുഭവിക്കുന്ന ആണുങ്ങളും ഇതിനെതിരെ പ്രതികരിക്കുന്നത് സമൂഹത്തിലെ മാന്യതയുടെ മുഖമൂടി ധരിച്ചവരെ വെളിച്ചത്തു കൊണ്ടുവരാനും സത്യാവസ്ഥകള്‍ പലരും തിരിച്ചറിയുന്നതിനും മാനസിക സംഘര്‍ഷം കുറക്കുന്നതിനും പരിഹാരം ആകും സാധിക പറയുന്നു.
 

Latest News