കൊച്ചി- മെഗാ സ്റ്റാര്‍ മമ്മുട്ടിയുടെ മലയാളിയുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നാണ്. ഏതാനും മാസങ്ങള്‍ക്കകം എഴുപതാം പിറന്നാള്‍ ആഘോഷിക്കന്ന താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് 'ഭീഷ്മ പര്‍വ്വ'ത്തിലെ ഗെറ്റപ്പാണോയെന്ന് സംശയം ഉന്നയിച്ച് ആരാധകര്‍. സിനിമയിലേതല്ലാത്ത സ്വന്തം ചിത്രങ്ങള്‍ കുറച്ചു മാത്രം പോസ്റ്റ് ചെയ്യുന്ന താരമാണ് മമ്മൂട്ടി. പക്ഷേ അത്തരത്തില്‍ വല്ലപ്പോഴും അദ്ദേഹം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ വലിയ പ്രേക്ഷകപ്രശംസയും നേടാറുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ തന്റെ ഒരു പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. 'വീട്ടില്‍ കഴിയുക, സുരക്ഷിതരായിരിക്കുക' എന്നാണ് ഒപ്പം നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. പുതിയ ചിത്രം 'ഭീഷ്മ പര്‍വ്വ'ത്തിലെ ലുക്ക് ആണോ ഇതെന്ന് ചില ആരാധകര്‍ കമന്റ് ആയി ചോദിക്കുന്നുണ്ട്. അമല്‍ നീരദ് ചിത്രമായ ഭീഷ്മ പര്‍വ്വത്തിന്റെ പുറത്തെത്തിയ ഫസ്റ്റ് ലുക്കില്‍ താടിയും മുടിയും നീട്ടിയ ഗെറ്റപ്പിലായിരുന്നു മമ്മൂട്ടിയുടെ നായക കഥാപാത്രം. അതേസമയം കോവിഡ് സാഹചര്യം പരിഗണിച്ച് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ് ഇപ്പോള്‍. കോവിഡ് പശ്ചാത്തലത്തില്‍ മാറ്റമുണ്ടായതിനു ശേഷം മാത്രമായിരിക്കും ഷെഡ്യൂള്‍ പുനരാരംഭിക്കുക.