മുംബൈ- ബലാത്സംഗക്കേസില്‍ ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ അംഗരക്ഷകനെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് മുംബൈ പൊലീസ്. കുമാര്‍ ഹെഗ്‌ഡെ എന്ന ആള്‍ക്കെതിരേയാണ് കേസ്. വിവാഹവാഗ്ദാനം നല്‍കി കുമാര്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച് 30 വയസുകാരിയായ ബ്യൂട്ടീഷനാണ് ഡിഎന്‍ നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കങ്കണയുടെ സ്വകാര്യ അംഗ രക്ഷകരിലൊരാളാണ് കുമാറെന്നാണ് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യം സംബന്ധിച്ച് സ്ഥിരീകരണം നടത്താന്‍ പോലീസ് തയ്യാറായിട്ടില്ല.ഐപിസി സെക്ഷന്‍ 376, 377 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പരാതിക്കാരിയും കുമാറും തമ്മില്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു, പിന്നീട് വേര്‍പിരിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. എട്ട് വര്‍ഷമായി ഇരുവരും തമ്മില്‍ ബന്ധമുണ്ട്. തന്നെ ശാരീരിക ബന്ധത്തിന് ഹെഗ്‌ഡെ നിര്‍ബന്ധിച്ചിരുന്നതായും യുവതി ആരോപിച്ചു.50000 രൂപ കടംവാങ്ങി മുങ്ങിയ ഹെഗ്‌ഡെയെ പിന്നീട് വിളിച്ചിട്ട് കിട്ടിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഈ കഴിഞ്ഞ ജൂണില്‍ ഇയാള്‍ വിവാഹ അഭ്യര്‍ഥന നടത്തുകയും യുവതി അത് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ തന്നെ പല അവസരങ്ങളിലും ബലപ്രയോഗത്തിലൂടെ ശാരീരിക ബന്ധം സ്ഥാപിച്ചു എന്നാണ് യുവതി ആരോപിക്കുന്നത്. കേസില്‍ അന്വേഷണം പുരേഗമിക്കുകയാണ്. കങ്കണയുടെ ഓഫീസോ അടുത്ത വൃത്തങ്ങളോ ഈ വാര്‍ത്തയില്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടില്ല.