തിരുവനന്തപുരം- തനിക്ക് എപ്പോഴും അത്ഭുതമായി തോണിയിട്ടുള്ള ഒന്നാണ് പിണറായി വിജയന് സഖാവിന്റെ സുഹൃദ്ബന്ധങ്ങളെന്നാണ് മലയാളത്തിന്റെ മഹാനടന് മോഹന്‍ലാല്‍ പറയുന്നത്. തനിക്കും അദ്ദേഹത്തിനും ഒരു മൂന്നോ നാലോ പൊതുസുഹൃത്തുക്കളുണ്ട്. അദ്ദേഹത്തേക്കൊണ്ട് ഒന്നും സാധിക്കാനില്ലാത്ത സാധാരണ മനുഷ്യര്‍. അദ്ദേഹത്തിന് തിരിച്ചും ഇവരെക്കൊണ്ട് ഒന്നും സാധിക്കാനുമില്ല. കാണുമ്പോള്‍ ഈ സുഹൃത്തുക്കളെക്കുറിച്ച് ചോദിക്കും അവരോട് സംസാരിച്ചിരുന്നുവെന്നും പറയും. അവര്‍ക്ക് രാഷ്ട്രീയമോ സ്വാധീനങ്ങളോ ഒന്നും ഇല്ല. അവര്‍ ഇടപെടുന്ന മേഖലയുമായി പോലും പിണറായി സഖാവിന് യാതൊരു ബന്ധവുമില്ല പിന്നെ എങ്ങനെയാണ് ഇവര്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായത് എന്നകാര്യം ഇന്നും എനിക്ക് മനസിലാകുന്നില്ല എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. മാത്രമല്ല ഇത്തരം സൗഹൃദങ്ങള്‍ കേരളത്തില്‍ മാത്രമല്ല കേരളത്തിന് പുറത്തും അദ്ദേഹത്തിന് ഉണ്ടെന്ന് വ്യക്തമാക്കിയ മോഹന്‍ലാല്‍ അവരില്‍ ചിലരെ തനിക്കും അറിയമെന്നും വ്യക്തമാക്കി. സൗഹൃദങ്ങളുടെ തെരഞ്ഞെടുപ്പില്‍ ഇത്രയേറെ സൂക്ഷ്മത പുലര്‍ത്തുന്ന ഒരാളെ താന്‍ കണ്ടിട്ടില്ലെന്നും ആ സൗഹൃദങ്ങളാണ് അദ്ദേഹത്തോടുള്ള താന്‍ ഇഷ്ടമെന്നും ലാലേട്ടന് വ്യക്തമാക്കുന്നു. ഈ സൗഹൃദങ്ങള്‍ എവിടെവച്ചാണ് കിട്ടിയതെന്നും എങ്ങനെ കൊഴിഞ്ഞുപോകാതെ സൂക്ഷിക്കുന്നതെന്നും ചോദിക്കണമെന്ന് പലതവണ ചോദിക്കണമെന്ന് തോന്നിയിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.