കേള്‍വിക്കുറവുള്ള വ്യക്തികള്‍ കോവിഡ് 19 പകര്‍ച്ചവ്യാധിക്കിടെ നേരിടുന്ന ആശയവിനിമയ തടസ്സങ്ങള്‍ ആസ്പദമാക്കി തയാറാക്കിയ അവബോധ വീഡിയോ ശ്രദ്ധേയമാകുന്നു.
അന്താരാഷ്ട്ര ചലച്ചിത്രമേളകള്‍ക്കായി തെരഞ്ഞെടുക്കപ്പെട്ടതാണ് സന്ദീപ് രമേഷ് തയാറാക്കിയ 'മറകള്‍ക്കിടയില്‍' എന്ന ഹ്രസ്വചിത്രം. കോവിഡ് 19 കാരണം കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടിവന്നതും, സമൂഹം വേണ്ടത്ര അഭിസംബോധന ചെയ്യാത്തതുമായ മനുഷ്യരെ കുറിച്ചുള്ള ഒരു സൃഷ്ടിയാണിത്.