VIDEO വീട്ടില്‍ വെറുതെ ഇരിക്കരുത്, ഡാന്‍സ് ചെയ്യാന്‍ ക്ഷണിച്ച് നടി നോറ ഫത്തേഹി

മുംബൈ- ഗ്ലാമാറസ് ചിത്രങ്ങളിലൂടെ ആരാധകരെ നേടിയ ബോളിവുഡ് നടിയും കനേഡിയന്‍ നര്‍ത്തകിയുമായ നോറ ഫത്തേഹിയുടെ പുതിയ ഡാന്‍സ് വീഡിയോ വൈറലായി. തന്റെ ഓണ്‍ലൈന്‍ ഡാന്‍സ് ക്ലാസിലേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ട് നടി പോസ്റ്റ് ചെയ്ത വീഡിയോ സമൂഹ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചു.
നോറ ഫത്തേഹിയും മേക്കപ്പ് ആര്‍ടിസ്റ്റ് മാഴ്‌സെ പെഡ്രോസോയുമാണ് നൃത്തം ചെയ്യുന്നത്. ഡാന്‍സ് ക്ലാസിന് ഉടന്‍ ബുക്ക് ചെയ്യൂ എന്നും വീട്ടിലും ആക്ടീവായിരിക്കാന്‍ മറക്കരുതെന്നുമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ നല്‍കിയ പോസ്റ്റില്‍ പറയുന്നത്. ലക്ഷങ്ങളാണ് വീഡിയോ കണ്ടത്.
മോഡലും ഗായികയും നിര്‍മാതാവുമായ നോറ ഹിന്ദി, തെലുഗു, മലയാളം, തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

 

Latest News