Sorry, you need to enable JavaScript to visit this website.

മേള രഘു അന്തരിച്ചു

കൊച്ചി- ചലച്ചിത്ര നടൻ മേള രഘു എന്ന പുത്തൻവെളി ശശിധരൻ (60) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം 16 ന് വീട്ടിൽ കുഴഞ്ഞുവീണതിനെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സർക്കസ് കൂടാരത്തിലെ കഥ പറഞ്ഞ കെ.ജി.ജോർജിന്റെ മേളയിലൂടെ അരങ്ങേറ്റം കുറിച്ച നടനാണ് രഘു. മമ്മൂട്ടിക്കൊപ്പം നായകതുല്ല്യമായ വേഷമാണ് അതിൽ രഘു ചെയ്തത്. മലയാളത്തിലും തമിഴിലുമായി മുപ്പതിലേറെ ചിത്രങ്ങളിൽ വേഷമിട്ട രഘു ഏറ്റവും അവസാനമായി അഭിനയിച്ചത് മോഹൻലാൽ ചിത്രം ദൃശ്യം 2വിലാണ്.

Latest News