മുംബൈ- കോവിഡ് രണ്ടാം തരംഗം രൂക്ഷമായി ഇന്ത്യയില്‍നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് മാലദ്വീപിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും പ്രവേശനം നിരോധിച്ചതിനെ തുടര്‍ന്ന് മഹമാരിക്കാലത്ത് അവിടെ അവധിക്കാലം ചെലവഴിക്കാന്‍ പോയ സെലിബ്രിറ്റികളെ പൊരിച്ച് സോഷ്യല്‍ മീഡിയ.
മാലദ്വീപിലെ ജനവാസമുള്ള ദ്വീപുകളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഇന്ത്യക്കാരെ പ്രവേശിപ്പിക്കരുതെന്ന ഉത്തരവ് ഇന്ന് പ്രാബല്യത്തില്‍ വന്നു.
ആലിയ ഭട്ട, രണ്‍ബീര്‍ കപൂര്‍, ടൈഗര്‍ ഷ്രോഫ്, ജാന്‍വി കപൂര്‍, സാറ അലി ഖാന് തുടങ്ങി നിരവധി നടീനടന്മാരണ് കോവിഡ് കാലത്തും മാലദ്വീപില്‍ അവധിക്കാലം ചെലവഴിക്കാന്‍ പോയിരുന്നത്.