ഹൈദരാബാദ്- സംവിധായകനോടൊപ്പം പ്രശസ്ത തെലുഗു നടി റിച സക്‌സേനയെ പോലീസ് പിടികൂടി. ഹൈദരാബാദിലെ താജ് ഡെക്കാന്‍ ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് റിചയും കാസ്റ്റിങ് സംവിധായകന്‍ മോനിഷ് കഡാകിയയും പിടിയിലായത്.
പോലീസ് തന്നെ ചിത്രീകരിച്ച റെയ്ഡിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. റിചയുടേയും മോനിഷിന്റേയും പാന്‍ കാര്‍ഡുകള്‍, െ്രെഡവിങ് ലൈസന്‍സ് തുടങ്ങിയ രേഖകളും ഗര്‍ഭനിരോധന ഉറകളും പിടികൂടിയിട്ടുണ്ട്. ഇവയും പോലീസ് വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്.
താജ് ബഞ്ചാര ഹോട്ടലില്‍നടത്തിയ റെയ്ഡില്‍ ബംഗാളി ടി.വി സീരിയലുകളിലെ നടി സുബ്ര ചാറ്റര്‍ജിയും അറസ്റ്റിലായിട്ടുണ്ട്.
ഇവരില്‍നിന്ന് 55,000 രൂപ കണ്ടെടുത്തിട്ടുണ്ട്. നടിമാര്‍ ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘത്തിന്റെ പ്രധാന ഏജന്റ് ജനാര്‍ദന്‍ എന്ന ജനിക്കുവേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. മുംബൈയില്‍നിന്ന് ഹൈദരബാദില്‍ എത്തിയ നടികള്‍ ഇടപാടുകാരില്‍നിന്ന് ഒരു രാത്രിക്ക് ലക്ഷം രൂപവരെ ഈടാക്കിയിരുന്നതായി പോലീസ് പറഞ്ഞു.