തൃശൂര്‍- ഭര്‍ത്താവ് ആദിത്യന്‍ ജയന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന് നടിയും നര്‍ത്തകിയുമായ അമ്പിളി ദേവി വെളിപ്പെടുത്തിയിരുന്നു. തനിക്ക് പേടിയാണ് എന്നും അയാളുടെ ഉള്ളിലാെരു ക്രിമിനല്‍ ഉണ്ടെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ടെന്നും തനിക്ക് നല്ല ഭീഷണി ഉണ്ടെന്നും, ഇതിന്റെ എല്ലാ തെളിവുകളും ഉണ്ടെന്നും അമ്പിളി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അമ്പിളിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ആദിത്യന്‍ രംഗത്തെത്തിയിരുന്നു. അമ്പിളി ദേവിയുടെ ആരോപണങ്ങള്‍ തീര്‍ത്തും വ്യാജമാണെന്നും നടി വ്യക്തിപരമായി ആക്രമിക്കുകയാണെന്നും തന്റെ ഭാഗം !വ്യക്തമാക്കുമെന്നും ആദിത്യന്‍ പറഞ്ഞിരുന്നു.
പിന്നാലെ അമ്പിളിദേവി പറയുന്നതെല്ലാം ശരിയാണെന്നു വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കല. അമ്പിളി ആകെ തകര്‍ന്ന അവസ്ഥയില്‍ പേടിച്ചരണ്ടാണിരിക്കുന്നതെന്നും കല പറയുന്നു. സപ്പോര്‍ട്ട് അമ്പിളി ദേവി എന്ന ഹാഷ് ടാഗോടുകൂടിയാണ് സൈക്കോളജിസ്റ്റിന്റെ വെളിപ്പെടുത്തല്‍. കൗണ്‍സലിങ് രഹസ്യം പുറത്ത് വിടരുതെന്നാണെങ്കിലും അമ്പിളി ദേവിയുടെ ജീവന്‍ അപകടത്തിലായതിനാല്‍ താന്‍ അത് തെറ്റിക്കുന്നുവെന്നും കല വ്യക്തമാക്കി.
കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലയുടെ ഫേസ്ബുക്‌പോസ്റ്റ് :
'അവള്‍ക്കു നീതി കിട്ടണം- ഏതോ ഒരുത്തന്‍ കൊന്നു കളഞ്ഞിട്ടല്ല, ജീവിച്ചിരിക്കുമ്പോള്‍ തന്നെ ദിവസങ്ങള്‍ക്കു മുന്‍പ് സീരിയല്‍ നടി അമ്പിളി ദേവിയുമായി സംസാരിക്കുമ്പോള്‍ ഏതെങ്കിലും ഒരു മാധ്യമത്തിന്റെ മുന്നില് വന്നവള്‍ പ്രതികരിക്കുമോ എന്ന് സംശയമായിരുന്നു. അത്രയേറെ തകര്‍ന്ന അവസ്ഥയിലായിരുന്നു ആ പാവം. ഭയവും സങ്കടവും കൊണ്ട് വാക്കുകള്‍ കിട്ടുന്നില്ലായിരുന്നു. ശ്വാസത്തിന്റെ ഏതോ ഒരു അംശം മാത്രമേ അവളില്‍ ഉണ്ടായിരുന്നുള്ളു.. ആ ശബ്ദവും കരച്ചിലും എന്റെ ഉള്ളം പിടച്ചു. ഞാനും ഒരമ്മയും സ്ത്രീയുമാണ്.. അവളില്‍ ഒരുപാട് സ്ത്രീകളുണ്ട്., അവരുടെ കണ്ണുനീരുണ്ട്. അനുഭവസ്ഥര്ക്ക് മാത്രം ഊഹിക്കാവുന്ന അവസ്ഥകളുണ്ട്.. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വാര്‍ത്തയില്‍ ആ കുട്ടിയെ കുറ്റം പറഞ്ഞു, ആക്ഷേപിച്ചു, പ്രതികരണം ഇടുന്നവരോട് ഒരു വാക്ക്, ഇപ്പോള്‍ പിന്തുണ കൊടുക്ക്. അല്ലാതെ ഒരു ജീവന്‍ നഷ്ടമായ ശേഷം കാര്യമില്ല. അവളുടെ ജീവന് ഒരു ആപത്തും വരരുത്. നട്ടെല്ലുള്ള സമൂഹത്തോട് ഉള്ള അഭ്യര്‍ഥന അതാണ്. അവള്‍ക്കു നീതി കിട്ടണം. ഏതോ ഒരുത്തന്‍ കൊന്നു കളഞ്ഞിട്ടല്ല, ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവളുടെ ജീവന് ഒരു ആപത്തും വരരുത്. നട്ടെല്ലുള്ള സമൂഹത്തോട് ഉള്ള അഭ്യര്‍ഥന അതാണ്. അവളുടെ ജീവന്‍ ആപത്തിലാണ് എന്നുള്ളതിന് എല്ലാം തെളിവുകളും ഉണ്ട്.. കൗണ്‍സലിങ് രഹസ്യം പുറത്ത് വിടരുതെന്നാണ്, പക്ഷെ ഇവിടെ ഞാനത് തെറ്റിക്കുന്നു, അവളുടെ ജീവന്‍ അപകടത്തില്‍ ആയതിനാല്‍'