ആരെയും അതിശയിപ്പിക്കന്ന രൂപമാറ്റവുമായി മോഹന്‍ലാല്‍. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ എന്ന ചിത്രത്തിനുവേണ്ടിയാണ് പ്രിയ നടന്‍ ഭാരം കുറച്ച് പുതിയ രൂപത്തില്‍ അവതരിച്ചിരിക്കുന്നത്.
പകയും പ്രണയവും പ്രതികാരവുമായി തന്റെ യൗവ്വനം തിരിച്ചു പിടിച്ച് വര്‍ഷങ്ങള്‍ക്കു ശേഷം തേങ്കുറിശ്ശി എന്ന ഗ്രാമത്തിലെത്തുന്ന ഒടിയന്‍ മാണിക്യന്റെ കഥയാണ് ചിത്രം പറയുന്നത്.
പല കാലഘട്ടങ്ങളിലൂടെയാണ് ഒടിയന്‍ മാണിക്യന്റെ കഥ പുരോഗമിക്കുന്നത്. അതിലൊന്നാണ് മുപ്പതുകാരനായ മാണിക്യന്റെ വേഷം. ഇതിനായാണ് താരം 18 കിലോ ഭാരം കുറച്ചത്. ഫ്രാന്‍സില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തല്‍ 51 ദിവസം കൊണ്ടാണ് ഈ രൂപമാറ്റം. കഥാപാത്രത്തിന്റെ പൂര്‍ണതക്കായി എന്തും ചെയ്യാനുള്ള അര്‍പ്പണബോധമാണ് ഒടിയന്‍ മാണിക്യനിലൂടെ മോഹന്‍ലാല്‍ കാണിച്ചു തരുന്നത്.
ദേശീയ പുരസ്‌കാര ജേതാവ് ഹരികൃഷ്ണന്‍ തിരക്കഥ എഴുതി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആക് ഷന്‍ കൊറിയോഗ്രാഫി ചെയ്യുന്നത് പീറ്റന്‍ ഹെയിനാണ്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.