ഹൈദരാബാദ്- കുട്ടിയുടുപ്പുമിട്ട് സിനിമയില്‍ അഭിനയിക്കാറുള്ള ദക്ഷിണേന്ത്യന്‍ ഗ്ലാമര്‍ റാണി ലക്ഷ്മി റായ് മലയാളി പ്രേക്ഷകര്‍ക്കും സുപരിചതിയാണ്. മലയാളത്തിന്റെ താര രാജാക്കന്മാരായ മമ്മൂട്ടിയോടും മോഹന്‍ലാലിനോടും ഒപ്പം ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.
റോക്ക് ആന്‍ഡ് റോള്‍ എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പമായിരുന്നു താരത്തിന്റെ മലയാള സിനിമയിലേക്കുള്ള എന്‍ട്രി. അതിന് ശേഷം കുറച്ചു സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ശേഷം ഗ്ലാമര്‍ റോളുകളിലേക്ക് ചുവടുമാറ്റിയ ലക്ഷ്മി റായ് ഇപ്പോള്‍ ഒരു ട്വീറ്റിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. അത് മറ്റൊന്നുമല്ല തന്റെ വിവാഹ നിശ്ചയ ട്വീറ്റിറ്റാണ്. ട്വീറ്റിന്റെ അവസാനമുള്ള ഗംഭീര ട്വിസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ വിവാഹക്കാര്യം ആരില്‍ നിന്നും മറച്ചുവച്ചിട്ടില്ലയെന്നും തന്റെയും പങ്കാളിയുടെയും സ്വകാര്യത കാത്തുസൂക്ഷിക്കേണ്ടതും അനിവാര്യമാണെന്നും 2021 ഏപ്രില്‍ 27ന് ഞങ്ങള്‍ വിവാഹനിശ്ചയം നടത്താന്‍ പോകുന്നതിനാല്‍ അടുത്ത സുഹൃത്തുക്കള്‍ക്ക് ക്ഷണക്കത്ത് നല്‍കിയിട്ടുണ്ട് എന്നും ട്വീറ്റില്‍ കുറിച്ചിട്ടുണ്ട്. കൂടാതെ എല്ലാം വളരെ പെട്ടെന്നായിരുന്നു. എന്റെ കുടുംബം അതീവ സന്തോഷത്തിലാണ്. പ്രിയപ്പെട്ടവനുമായി ഒത്തുചേരാനായി ഇനി കാത്തിരിക്കാന്‍ വയ്യ എന്നും ട്വീറ്റില്‍ ഉണ്ടായിരുന്നു.
ഇതിനു ശേഷമാണ് ശരിക്കുള്ള ട്വിസ്റ്റ് വരുന്നത്. ഈ പോസ്റ്റ് മറ്റൊരാളില്‍ നിന്നും മോഷ്ടിച്ചു കൊണ്ട് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് ഇതാണ്- നിങ്ങള്‍ എല്ലാവരും കൈകള്‍ കഴുകുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യണം എന്ന ഓര്‍മ്മപ്പെടുത്തലാണ്.