Sorry, you need to enable JavaScript to visit this website.

സിനിമയൊന്നും നമുക്ക് ശരിയാവൂല മോളേ... വിജയകുമാര്‍ 

തിരുവനന്തപുരം-സഹനടനായും വില്ലനായും നായകനായും ശ്രദ്ധ നേടിയ താരമാണ് വിജയകുമാര്‍. നടന്റെ പ്രണയത്തെ കുറിച്ചും മകള്‍ അര്‍ത്ഥനയെ കുറിച്ചും വിജയകുമാര്‍ പറയുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ അറിവോടെയല്ല മകള്‍ സിനിമയില്‍ അഭിനയിച്ചത് എന്നാണ് വിജയകുമാര്‍ പറയുന്നത്. എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിക്കിടെയാണ് വിജയകുമാര്‍ മനസു തുറന്നത്.'ഇടക്ക് മകള്‍ മുദ്ദുഗവു എന്ന ചിത്രത്തില്‍ അഭിനയിക്കുകയുണ്ടായി, സുരേഷേട്ടന്റെ മോന്റെ കൂടെ. പക്ഷെ ദൗര്‍ഭാഗ്യമെന്നു പറയട്ടെ എന്റെ അറിവോടെ ആയിരുന്നില്ല അത്. മോളുടെ ഈ മീഡിയ കമ്മ്യൂണിക്കേഷന്‍ എന്ന് പറയുന്ന വിഷയം ഇപ്പോഴാണ് ഞാന്‍ അറിയുന്നത്. ഇതിനെകുറിച്ച് അന്വേഷിക്കാന്‍ ഇവാനിയോസ് കോളേജില്‍ പോയപ്പോള്‍ അവര്‍ പറയുകയുണ്ടായി, വിജയകുമാറേ ഇതൊരു കോഴ്‌സാണ്. കുട്ടികളുടെ സ്വപ്നം സിനിമയാണെന്ന്.'
'മാത്രമല്ല കൂട്ടുകാര്‍ പറയുമല്ലോ അച്ഛന്‍ നടന്‍ ആണല്ലോ, അപ്പോള്‍ നിനക്കും ആകാമല്ലോ എന്ന്. പക്ഷെ ഞാന്‍ വേണ്ട മോളെ എന്നാണ് പറഞ്ഞത്. അത് നമ്മള്‍ക്ക് ശരിയാകില്ലെന്നും പറഞ്ഞു. അതിന്റെ പേരില്‍ പരിഭവവും പിണക്കവും ഒക്കെയുണ്ടായി. അതൊക്കെ തീര്‍ത്തു. ഇപ്പോള്‍ കുഴപ്പമില്ലാതെ പോകുന്നു' എന്നാണ് വിജയകുമാര്‍ പറയുന്നത്.
2016ല്‍ പുറത്തെത്തിയ മുദ്ദുഗവുവില്‍ നായിക ആയാണ് അര്‍ത്ഥന മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഗോകുല്‍ സുരേഷിന്റെയും ആദ്യ സിനിമയായിരുന്നു ഇത്. തുടര്‍ന്ന് അര്‍ത്ഥന നാല് തമിഴ് സിനിമകളിലും വേഷമിട്ടു. ഷൈലോക്ക് ആണ് താരം ഒടുവില്‍ അഭിനയിച്ച ചിത്രം. നേരത്തെ അച്ഛന്റെ പേരില്‍ അറിയപെടാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹത്തിന്റെ പേരിലല്ല സിനിമയില്‍ അവസരം കിട്ടിയതെന്നും പറഞ്ഞ് അര്‍ത്ഥന രംഗത്തെത്തിയിരുന്നു.

Latest News