മുംബൈ- ബോളിവുഡിലെ ദുരനുഭവങ്ങള്‍ അനുസ്മരിച്ച് നടന്‍ സല്‍മാന്‍ ഖാന്റെ മുന്‍ കാമുകി സോമി അലി.
ബോളിവുഡില ഏതാനും സംവിധായകര്‍ താനുമായി സെക്‌സിനു ശ്രമിച്ചിരുന്നുവെന്ന് സൂം എന്റര്‍ടെയിന്‍മെന്റിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
സല്‍മാന്‍ ഖാന്‍ തന്നെ വഞ്ചിച്ചതിനാലാണ് ബന്ധം തകര്‍ന്നതെന്ന് സോമി അലി നേരത്തെ വെളിപ്പെടുത്തിയിരുന്നു. സല്‍മാന്‍ മോശമായി പെരുമാറിയപ്പോള്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ വളരെ നന്നായി പെരുമാറിയെന്നും സോമി അലി പറഞ്ഞിരുന്നു.
ബോളിവുഡില്‍ ദുരനുഭവങ്ങളേ ഉണ്ടായിട്ടുള്ളൂവെന്നും തിരിച്ചുവരവ് ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.