ഹൈദരാബാദ്- ബാഹുബലി എന്ന ചിത്രത്തിലെ അമാനുഷിക പ്രകടനത്തിലൂടെ ശ്രദ്ധേയനായ താരമാണ് പ്രഭാസ്. സൂപ്പര്‍ കാറുകളുടെ ആരാധകനായ ഈ സൂപ്പര്‍ സ്റ്റാര്‍ ലംബോര്‍ഗിനിയുടെ ഏറ്റവും വില കൂടിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. ലംബോര്‍ഗിനിയുടെ സ്‌പോര്‍ട്‌സ് കാറുകളില്‍ കേമനായ അവന്റഡോര്‍ എസ് റോഡ്സ്റ്റര്‍ എന്ന മോഡലാണ് താരത്തിന്റെ സൂപ്പര്‍ കാറുകളിലെ ഏറ്റവും പുതിയ താരം.
ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ അള്‍ട്ര ലക്ഷ്വറി സൂപ്പര്‍ കാറാണ് അവന്റഡോര്‍ എസ് റോഡ്സ്റ്റര്‍. ഇന്ത്യയില്‍ ഏകദേശം ആറ് കോടി രൂപയോളമാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില. ഇന്ത്യന്‍ സിനിമതാരങ്ങളില്‍ അവന്റഡോര്‍ എസ് റോഡ്സ്റ്റര്‍ സൂപ്പര്‍ കാര്‍ സ്വന്തമാക്കിയിട്ടുള്ള ഏക സിനിമതാരം പ്രഭാസാണെന്നാണ് സൂചന.
അരാന്‍സിയോ അര്‍ഗോസ് നിറത്തിലുള്ള വാഹനമാണ് പ്രഭാസിന്റെ ഗ്യാരേജില്‍ എത്തിയിട്ടുള്ളത്. പുതുതായെത്തിയ ലംബോര്‍ഗിനി അവന്റഡോര്‍ എസ് റോഡ്സ്റ്ററിന് പുറമെ, റോള്‍സ് റോയിസ് ഫാന്റം, ബി.എം.ഡബ്ല്യു എക്‌സ്3, ജഗ്വാര്‍ എക്‌സ്.ജെ.ആര്‍. തുടങ്ങിയ ആഡംബര വാഹനങ്ങളും അദ്ദേഹത്തിന്റെ ഗ്യാരേജിലുണ്ട്.