മുംബൈ- നടന് സഞ്ജയ് കപൂറിന്റേയും മഹീപ് കപൂറിന്റേയും മകള്‍ ഷനയ കപൂര്‍ അഭിനയ രംഗത്തേക്ക്. ഷനയയുടെ ബോളിവുഡ് അരങ്ങേറ്റം ധര്‍മ പ്രോഡക് ഷന്സിലൂടെയാണ്.
ഷനയയുടെ വിവിധ പോസുകളിലുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച നിര്‍മാതാവ് കരണ്‍ ജോഹര്‍ ഷനയയുടെ കന്നി ഫിലിം ജൂലൈയില്‍ പുറത്തിങ്ങുമെന്ന് അറിയിച്ചു.
ഫിലിം കുടുംബങ്ങളിലെ ഗ്ലാമറുള്ള പെണ്‍കുട്ടികളില്‍ പലരേയും ബോളിവുഡിന് സമ്മാനിച്ചത് കരണ്‍ ജോഹറാണ്.
അവിസ്മരണീയ യാത്രയാണ് ഷനയ തുടങ്ങുന്നതെന്നും ജൂലൈയില്‍ സമാരംഭം കുറിക്കുമെന്ന് കരണ്‍ ജോഹര്‍ കുറിച്ചു. ഫോട്ടോകളോടൊപ്പം ഷനയയുടെ ഫോട്ടോഷൂട്ടിന്റെ വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.