കൊച്ചി- പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം വണ്‍ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി എത്തുന്ന മമ്മൂട്ടിയെ വളരെ ആവേശത്തോടെയാണ് ട്രെയ്‌ലറില്‍ കാണാനാവുക. ബോബി - സഞ്ജയ് യുടെ തിരക്കഥയില്‍ സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കേരളത്തിനൊരു മുഖ്യമന്ത്രിയുണ്ട് അതാണ് കടയ്ക്കല്‍ ചന്ദ്രന്‍ എന്ന ഡയലോഗോടെയാണ് മമ്മൂട്ടിയുടെ മാസ്സ് എന്‍ട്രി. സിനിമയുടെ രണ്ട് ടീസറും ഇതിനോടകം തന്നെ വൈറലായിരുന്നു.ചിത്രത്തില്‍ സംവിധായകന്‍ രഞ്ജിത്ത്, ജോജൂ ജോര്‍ജ്, സലിം കുമാര്‍, ബാലചന്ദ്ര മേനോന്‍, ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലന്‍സിയര്‍, സുരേഷ് കൃഷ്ണ,തുടങ്ങിയ താരനിരകള്‍ അണിനിരക്കുന്നുണ്ട്.ജനങ്ങളുടെ പ്രതിഷേധത്തില്‍ നിന്നാണ് സിനിമയുടെ ട്രെയ്‌ലര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന നേതാക്കളുടെ സംഭാഷണവും കാണാം.