മുംബൈ-കോവിഡ് കാലത്ത് നടി കങ്കണ റണാവത്തിനെ ഒരിക്കലും മാസ്ക് ധരിച്ച് കണ്ടിട്ടില്ലെന്ന ആരോപണവുമായി സോഷ്യല്‍ മീഡിയ.
എങ്ങനെ ഈ സ്ത്രീ ഒരിക്കലും മാസ്കില്ലാതെ ഇങ്ങനെയെന്ന് ടെലിവിഷന്‍ താരവും മുന്‍ ബിഗ് ബോസ് മത്സരാര്‍ഥിയുമായിരുന്ന കിശ്വര്‍ മെര്‍ച്ചന്റ് ചോദിച്ചു.
മുംബൈ എയര്‍പോര്‍ട്ടില്‍നിന്നുള്ള കങ്കണയുടെ വിഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് മാസ്ക് വിവാദമായത്. എയര്‍പോര്‍ട്ട് ഗെയിറ്റിനകത്ത് പ്രവേശിക്കുന്നതിനുമുമ്പ് കങ്കണ ഫോട്ടോഗ്രാഫര്‍മാര്‍ക്കു മുന്നില്‍ നില്‍ക്കുന്നതാണ് വീഡിയോ.
മാസ്ക് ധരിക്കാതെ നടിയെ എങ്ങനെ എയര്‍പോര്‍ട്ടിനകത്ത് പ്രവേശിക്കാന്‍ അനുവദിച്ചുവെന്നാണ് ട്വിറ്ററില്‍ നിരവധി പേര് ഉന്നയിച്ച ചോദ്യം.