തലയോലപ്പറമ്പ്- പുത്തന്‍ റോയല്‍ എന്‍ഫീല്‍ഡ് പാര്‍ക്ക് ചെയ്ത് പുതിയ സിനിമയുടെ ആകാംക്ഷ കൂട്ടി ദുല്‍ഖര്‍ സല്മാന്. ദുല്‍ഖര്‍ നായക വേഷം ചെയ്യുന്ന റോഷന് ആന്‍ഡ്രൂസ് ചിത്രം, പോലീസിന്റെ പ്രമേയമാണ് അവതരിപ്പിക്കുന്നത്. 'സല്യൂട്ട്' എന്നാണ് പുതിയ ചിത്രത്തിന്റെ പേര്.
'ഇതിവിടെ പാര്‍ക്ക് ചെയ്യാന്‍ പോകുന്നു' എന്നാണ് ദുല്‍ഖര്‍ ചിത്രത്തിന് തലവാചകം നല്‍കിയിട്ടുള്ളത്. ദുല്‍ഖറും റോഷന് ആന്‍ഡ്ര്യൂസും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് സല്യൂട്ട്.തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ്. വേഫറെര്‍ ഫിലിം്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാനയാണ് ചിത്രത്തിലെ നായിക. തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞന് സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'കുറുപ്പ്' ഇനിയും റിലീസ് പ്രതീക്ഷയിലാണ്. ഡിജിറ്റല്‍ റിലീസ് ചെയ്യും എന്ന് വാര്‍ത്ത വന്നെങ്കിലും തിയേറ്ററില്‍ തന്നെ സിനിമ ഇറക്കും എന്ന പ്രതീക്ഷ നല്കിയതും നായകനും നിര്‍മ്മാതാവുമായ ദുല്‍ഖര്‍ തന്നെയാണ്.