Sorry, you need to enable JavaScript to visit this website.

സുശാന്തിന് ലഹരിയെത്തിച്ചത് റിയ ചക്രവര്‍ത്തി,  കുറ്റപത്രത്തില്‍ ദീപികയും സാറ അലി ഖാനും 

 മുംബൈ-ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ലഹരിമരുന്ന് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സുശാന്തിന് ലഹരിമരുന്ന് എത്തിക്കുന്നതില്‍ താരത്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തി നിര്‍ണായക പങ്കു വഹിച്ചെന്നാണ് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കുറ്റപത്രത്തില്‍ പറയുന്നത്. കൂടാതെ ബോളിവുഡ് നടിമാരായ ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരുടെ പേരും കുറ്റപത്രത്തിലുണ്ട്. റിയ, സഹോദരന്‍ ഷോവിക് ചക്രവര്‍ത്തി, സുശാന്തിന്റെ മുന്‍ മാനേജര്‍, വീട്ടുജോലിക്കാര്‍, ലഹരി ഇടപാടുകാര്‍ എന്നിവരടക്കം 33 പേര്‍ക്കെതിരെയാണ് 11,700 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അനുബന്ധ രേഖകള്‍ കൂടിച്ചേരുമ്പോള്‍ 40,000 പേജില്‍ അധികമാകും. കുറ്റപത്രത്തിനൊപ്പം ഡിജിറ്റല്‍ തെളിവുകളും എന്‍ഡിപിഎസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും അവകാശപ്പെടുന്നു. ദീപിക പദുകോണ്‍, സാറ അലി ഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരുമായി ബന്ധപ്പെട്ട ലഹരി ആരോപണങ്ങളും അവരുടെ മൊഴികളമാണ് കുറ്റപത്രത്തിലുള്ളത്. കേസില്‍ 200ലേറെ പേരുടെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ജൂണിലാണ് നടന്‍ സുശാന്ത് സിംഗ് ആത്മഹത്യ ചെയ്തത്. നടന്‍ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആഗസ്റ്റില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കേസ് ഏറ്റെടുത്തത്‌
 

Latest News