തലയോലപ്പറമ്പ്-സീരിയല്‍ താരം റെബേക്ക സന്തോഷും സംവിധായകന്‍ ശ്രീജിത്ത് വിജയനും വിവാഹിതരാകുന്നു. ഏറെ നാളുകളായി പ്രണയത്തിലായിരുന്നു ഇരുവരും. വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്ല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്നലെ പ്രണയദിനത്തിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. മാര്‍ഗംകളി എന്ന സിനിമയുടെ സംവിധായകനാണ് ശ്രീജിത്ത്. എഴുത്തുകാരനും ഛായാഗ്രഹകനുമാണ് ശ്രീജിത്ത്. കസ്തൂരിമാന്‍ എന്ന സീരിയലിലൂടെയാണ് റെബേക്ക ശ്രദ്ധേയായത്. കാവ്യ എന്ന വക്കീല്‍ കഥാപാത്രമായാണ് റെബേക്ക വേഷമിടുന്നത്.വിവാഹനിശ്ചയത്തിന്റെ വിശേഷം റെബേക്ക തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മാര്‍ഗംകളിക്കാരി ഇനി മാര്‍പ്പാപ്പയ്ക്ക് സ്വന്തം എന്നെഴുതിയ ശ്രീജിത്തിന്റെയും റബേക്കയുടെയും ആനിമേഷന്‍ പോസ്റ്റര്‍ പങ്കുവെച്ചാണ് വിവാഹനിശ്ചയ വിശേഷം അറിയിച്ചത്.