Sorry, you need to enable JavaScript to visit this website.

എറണാകുളത്ത് ചലച്ചിത്ര മേള ബുധനാഴ്ച മുതല്‍ 

തിരുവനന്തപുരം- കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യ മേഖലാ പ്രദര്‍ശനം തിരുവനന്തപുരത്തു സമാപിച്ചു. ചലച്ചിത്ര മേള ഫെബ്രുവരി 17 മുതല്‍ എറണാകുളത്ത് ആരംഭിക്കും. കൊവിഡ് സാഹചര്യത്തിലും ഡെലിഗേറ്റുകളുടെ സഹകരണത്താല്‍ തിരുവനന്തപുരത്തെ മേള പൂര്‍ണ വിജയമായിരുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. നൂറു ശതമാനവും റിസര്‍വേഷന്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ചില സിനിമ കാണാന്‍ കഴിയാതെ വന്നതോടെയുണ്ടായ ചെറിയ ചില വിയോജിപ്പുകളും മേളയില്‍ ഉയര്‍ന്നിരുന്നു. പരിമിതിക്കുള്ളിലും സിനിമ കാണാന്‍ പരമാവധി അവസരം ഒരുക്കിയിരുന്നുവെന്നാണ് അക്കാദമിയുടെ നിലപാട്. ഡെലിഗേറ്റുകള്‍ക്കും സംഘാടകര്‍ക്കും കോവിഡ് പരിശോധന, തീയറ്ററിനുള്ളില്‍ പകുതി പേര്‍ക്ക് മാത്രം പ്രവേശനം, പൂര്‍ണമായും റിസര്‍വേഷന്‍ സൗകര്യം, ഇങ്ങനെ കോവിഡ് കാലത്ത് വലിയ പരിമിതിക്കുള്ളിലാണ് മേള സംഘടിപ്പിച്ചത്. 17 മുതല്‍ എറണാകുളം മേഖലയിലെ മേള ആരംഭിക്കും. വലിയ തീയറ്ററുകളായതിനാല്‍ എറണാകുളത്തു കൂടുതല്‍ ഡെലിഗേറ്റുകള്‍ക്ക് മേളയില്‍ പങ്കെടുക്കാന്‍ കഴിയും
 

Latest News