സമൂഹ മാധ്യമങ്ങളുടെ സ്വീകാര്യതയിൽ ടെലഗ്രാം ഒന്നാമത്. ജനുവരിയിൽ നോൺ ഗെയിം വിഭാഗത്തിൽ ലോകത്ത് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത ആപ് എന്ന ക്രെഡിറ്റ് സ്വന്തമാക്കിയാണ് ടെലഗ്രാം ഒന്നാമതെത്തിയത്. ടെലഗ്രാം ഡൗൺലോഡ് ചെയ്തതിൽ കൂടുതൽ പേരും ഇന്ത്യക്കാരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2021 ജനുവരിയിൽ മാത്രം ലോകത്ത് 6.3 കോടിയിലേറെ ആളുകളാണ് ടെലഗ്രാം ഇൻസ്റ്റാൾ ചെയ്തത്. ഗൂഗിൾ പ്ലേ സ്‌റ്റോറിൽനിന്നുള്ള ഡൗൺലോഡുകളിൽ ടെലഗ്രാം ഏറെ മുന്നിലാണ്. ആപ് സ്‌റ്റോറിൽനിന്നുള്ള ഡൗൺലോഡുകളികളിൽ നാലാം സ്ഥാനത്തായെങ്കിലും ആകെയുള്ള ഡൗൺലോഡുകളുടെ എണ്ണത്തിൽ ടെലഗ്രാം ഒന്നാമതെത്തുകയായിരുന്നു.
2020 ജനുവരിയിൽ ഉള്ളതിന്റെ 3.8 ഇരട്ടി ആളുകളാണ് ഇക്കഴിഞ്ഞ ജനുവരിയിൽ ടെലഗ്രാമിന്റെ ഉപഭോക്താക്കളായി എത്തിയത്.