Sorry, you need to enable JavaScript to visit this website.

രണ്ടു പതിറ്റാണ്ടിനു ശേഷം ശാലിനി അഭിനയരംഗത്തേക്ക് മടങ്ങി വരുന്നു

ചെന്നൈ-രണ്ട് പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്കു ശേഷം നടി ശാലിനി അഭിനയരംഗത്തേക്ക് മടങ്ങിവരുന്നു. മണിരത്‌നം ഒരുക്കുന്ന പൊന്നിയിന്‍ സെല്‍വനില്‍ ശാലിനിയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നാണ് പുറത്തെത്തുന്ന വിവരം. മണിരത്‌നത്തിന്റെയും മാധവന്റെയും പ്രത്യേക അഭ്യര്‍ത്ഥനപ്രകാരമാണ് ശാലിനി അഭിനയത്തിലേക്ക് മടങ്ങി എത്തുന്നത്. മണിരത്‌നത്തിന്റെ അലൈപായുതേ, കമലിന്റെ പിരിയാത വരം വേണ്ടും എന്നീ ചിത്രങ്ങളിലാണ് ശാലിനി അവസാനമായി അഭിനയിച്ചത്. 2000ല്‍ അജിത്തുമായുള്ള വിവാഹ ശേഷം ശാലിനി അഭിനയ രംഗത്ത് നിന്നും വിട പറയുകയായിരുന്നു. കല്‍കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്‌നം ചിത്രം സംവിധാനം ചെയ്യുന്നത്.ഐശ്വര്യ റായി ബച്ചന്‍, വിക്രം, കാര്‍ത്തി, ജയറാം, തൃഷ, വിക്രം പ്രഭു, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ജയം രവി, റഹ്മാന്‍, കിഷോര്‍, റിയാസ് ഖാന്‍, ലാല്‍, ശരത്കുമാര്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നു.
 

Latest News