കൊച്ചി- സിനിമാ താരങ്ങളില്‍ ധാരാളം സെല്‍ഫി പ്രേമികളുണ്ട്. എന്നാല്‍ തന്റെ ജീവിതത്തിലെ സെല്‍ഫി 'ദുരന്ത'ത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ്. സെല്‍ഫി എടുക്കുന്നതു തന്നെ ഉപേക്ഷിക്കുകയാണെന്നാണ് താരം പറയുന്നത്.ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്റെ 'ദുഃഖം' ഗീതു പങ്കുവെച്ചത്. ദുരന്തമായിപ്പോയ തന്റെ സെല്‍ഫികളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ശരിയായ നിമിഷത്തില്‍ സെല്‍ഫി ക്ലിക്ക് ചെയ്യുന്ന കല. ഞാന്‍ ഇത് ഉപേക്ഷിക്കുന്നു. ടൈമര്‍ പോലും ശരിയായി വര്‍ക്ക് ചെയ്യുന്നില്ല എന്നാണ് ഗീതുവിന്റെ പരാതി.എന്തായാലും താരത്തിന്റെ പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. നവ്യ നായര്‍, രഞ്ജിനി ജോസ്, വിമല രാമന്‍, പത്രലേഖ തുടങ്ങിയ നിരവധി താരങ്ങളാണ് ചിരിയുമായി എത്തിയത്. ഇത് വന്‍ തമാശയാണെന്നും ചിരി നിര്‍ത്താനാവുന്നില്ല എന്നുമായിരുന്നു നവ്യയുടെ കമന്റ്.