റിയാദ് - നഗരത്തിലെ വാണിജ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബിനാമി സ്ഥാപനം വാണിജ്യ, നിക്ഷേപ മന്ത്രാലയം അടപ്പിച്ചു. സൗദിയുടെ പേരില്‍ വിദേശി നടത്തിയിരുന്ന വിസ്ഥാപനത്തിന് ലൈസന്‍സുണ്ടായിരുന്നില്ല. ഇവിടെ ജോലി ചെയ്തിരുന്ന തൊഴിലാളി സ്ഥാപനത്തിന്റെ സ്‌പോണ്‍ഷിപ്പിലുമായിരുന്നില്ല. ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുമില്ലാത്തതിന് ഇതേ വാണിജ്യ കേന്ദ്രത്തിലെ പെര്‍ഫ്യൂം കടയും കോസ്‌മെറ്റിക്‌സ് കടയും തിരിച്ചറിയല്‍ രേഖകളില്ലാത്ത വിദേശി ജോലി ചെയ്തിരുന്ന മറ്റൊരു സ്ഥാപനവും പരിശോധനക്കിടെ അടപ്പിച്ചതായി വാണിജ്യ, നിക്ഷേപ മന്ത്രാലയ വക്താവ് അബ്ദുറഹ്മാന്‍ അല്‍ഹുസൈന്‍ പറഞ്ഞു.