ഹൈദരാബാദ്- ബോളിവുഡ് താരം തബുവിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. സൈബര്‍ ആക്രമണത്തിനു വിധേയമായ ബോളിവുഡ് താരനിരയില്‍ ഇഷാ ഡിയോളിനും ഫറാ ഖാനും പിന്നാലെ തബുവും ഉള്‍പ്പെട്ടു.അക്കൗണ്ട് ഹാക്ക് ചെയ്‌തെങ്കിലും തബു ഇന്‍സ്റ്റഗ്രാമിലൂടെ തന്നെ വിവരം ആരാധകരെ അറിയിച്ചു. അക്കൗണ്ടിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും അഭ്യര്‍ഥിച്ചു.