ലണ്ടന്‍-കര്‍ശനമായ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ നിലവിലിരിക്കെ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ താക്കീത് ചെയ്ത് ബ്രിട്ടീഷ് പോലീസ്. നോട്ടിംഗ് ഹില്ലിലെ സലൂണില്‍ മുടി കളര്‍ ചെയ്യാനെത്തിയ പ്രിയങ്കയെയും, അമ്മയെയുമാണ് പോലീസ് നേരിട്ടത്. പൊതുജനങ്ങളെ പുറത്തിറങ്ങുന്നത് തടയുന്നതിന് ഇടെയാണ് താരത്തെയും അമ്മയെയും താക്കീതു ചെയ്തത്. ജോഷ് വുഡ് കളര്‍ സലൂണിലാണ് 38കാരിയായ പ്രിയങ്ക ചോപ്ര എത്തിയത്. ഇവിടെ അപ്പോയിന്റ്‌മെന്റ് എടുത്തതായി വിവരം ലഭിച്ചതോടെ പോലീസ് സ്ഥലത്തെത്തി. ഹെയര്‍ കളര്‍ ചെയ്യാന്‍ എത്തിയത് ഒരു സിനിമയ്ക്ക് വേണ്ടിയാണെന്ന പേപ്പറുകള്‍ കാണിച്ചതോടെ താരത്തിന് പിഴ ഈടാക്കാതെ പോലീസ് വിട്ടയച്ചു. 'സര്‍ക്കാര്‍ നിബന്ധനകള്‍ അനുസരിച്ച് കൊണ്ടാണ് പ്രിയങ്ക ചോപ്രാ ജോണാസ് ജോഷ് വുഡില്‍ എത്തി മുടി കളര്‍ ചെയ്തത്, ഇപ്പോള്‍ ഷൂട്ട് നടക്കുന്ന ചിത്രത്തിന് വേണ്ടിയാണിത്'- താരത്തിന്റെ വക്താവ് അറിയിച്ചു. സലൂണ്‍ പ്രൊഡക്ഷന് വേണ്ടി സ്വകാര്യമായാണ് തുറന്നത്. ഇതില്‍ ഉള്‍പ്പെട്ട എല്ലാവരും ടെസ്റ്റിംഗ് നടത്തിയിട്ടുണ്ട്. ഡിസിഎംഎസ് പ്രവര്‍ത്തന നിബന്ധനകളും, ഫിലിം പ്രൊഡക്ഷന്‍ നിയമങ്ങളും പാലിച്ചാണ് ഇരുവരും എത്തിയത്. പ്രിയങ്ക ചോപ്ര നിലവില്‍ 28കാരനായ ഭര്‍ത്താവ് നിക്ക് ജോണാസിന് ഒപ്പം ലണ്ടനിലാണ് താമസം.
പ്രിയങ്ക ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച പ്രിയങ്കക്ക് പോലീസ് പിഴയിട്ടെന്നും സലൂണ്‍ ഉടമയെ താക്കീത് ചെയ്ത് വിടുകയായിരുന്നുവെന്നും ഇന്ത്യയിലെ പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.