കൊച്ചി- സീരിയല്‍ താരം ശ്രീലയ വിവാഹിതയായി. റോബിന് ആണ് വരന്. കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ നടന്ന വിവാഹസല്‍ക്കാരത്തില്‍ നിരവധി താരങ്ങള്‍ പങ്കെടുത്തു.
മഴവില്‍ മനോരമയിലെ ഭാഗ്യദേവത എന്ന സീരിയലിലൂടെയാണ് ശ്രീലയ ശ്രദ്ധ നേടിയത്.
ശ്രീലയയുടെ രണ്ടാം വിവാഹമാണിത്. കുവൈത്തില്‍ എഞ്ചിനീയര്‍ ആയ നിവില്‍ ചാക്കോയാണ് ശ്രീലയയെ ആദ്യം വിവാഹം ചെയ്തിരുന്നത്. പിന്നീട് ഇവര്‍ വേര്‍പിരിഞ്ഞു.
നടി ലിസി ജോസിന്റെ മകളും നടി ശുത്രി ലക്ഷ്മിയുടെ സഹോദരിയുമാണ് ശ്രീലയ.