ദീപിക പദുകോണ്‍ പിറന്നാള്‍ നിറവില്‍ 

മുംബൈ-35ാം പിറന്നാള്‍ ആഘോഷിക്കുന്ന ദീപിക പദുകോണിന്   സോഷ്യല്‍ മീഡിയയില്‍ ആശംസകളുടെ പ്രവാഹം.  ബോളിവുഡ്  സിനിമ ലോകവും ആരാധകരും ഒന്നടങ്കം ആശംസകള്‍ നേരാന്‍ ഒത്തുചേര്‍ന്നു.  ആലിയ ഭട്ട്, കത്രീന കൈഫ്, പ്രഭാസ് എന്നിവരാണ്  ദീപികയ്ക്ക് ജന്മദിന ആശംസകളുമായി ആദ്യം എത്തിയത്. ആലിയ ഭട്ട്, കത്രീന കൈഫ്, പ്രഭാസ്, അനുഷ്‌ക ശര്‍മ, രേണുക ഷഹാനെ തുടങ്ങിയവര്‍ ദീപികയ്ക്ക് ആശംസകള്‍ നേര്‍ന്നു. 986 ജനുവരി 5നായിരുന്നു  ദീപിക പദുകോണിന്റെ ജനനം. ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം  പ്രകാശ് പദുകോണിന്റെ  മകളായ  പിതാവിന്റെ വഴി പിന്‍ തുടരാതെ  അഭിനയജീവിതം തിരഞ്ഞെടുക്കുകയായിരുന്നു. ദീപിക അഭിനയരംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നത് കന്നഡ സിനിമയായ  'ഐശ്വര്യ'യിലൂടെയാണ്. അതിനു ശേഷമാണ് ദീപിക  ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്.   പുനര്‍ജന്മവുമായി ബന്ധപ്പെട്ട സംഭവബഹുലമായ കഥ പറയുന്ന 'ഓം ശാന്തി ഓം' എന്ന സിനിമയില്‍ ഷാരൂഖ്ഖാന്റെ  നായികയായാണ് ഹിന്ദി സിനിമാ ലോകത്തേയ്ക്ക് കാലെടുത്തു വയ്ക്കുന്നത്. സാമ്പത്തികമായി മികച്ച വിജയം നേടിയ ഈ സിനിമയിലെ അഭിനയത്തിന്   ദീപികയ്ക്ക് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും ലഭിച്ചിരുന്നു. 
 

Latest News