Sorry, you need to enable JavaScript to visit this website.

ബജാജ് ഓട്ടോ ലോകത്തെ ഏറ്റവും മൂല്യമേറിയ ഇരുചക്ര വാഹന നിര്‍മാതാക്കള്‍

മുംബൈ- ലോകത്ത് ഏറ്റവും ഉയര്‍ന്ന വിപണിമൂല്യമുള്ള ഇരുചക്ര വാഹന നിര്‍മാതാക്കളെന്ന ഖ്യാതി ബജാജ് ഓട്ടോയ്ക്കു സ്വന്തം. പുതുവത്സരത്തില്‍ ഒരു ലക്ഷം കോടി രൂപയെന്ന ഇതുവരെ മറ്റൊരു ഇരുചക്രവാഹന നിര്‍മാതാക്കളും സ്വന്തമാക്കാത്ത വിപണി മൂല്യമാണ് ബജാജ് നേടിയത്. ജനുവരി ഒന്നിന് നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ കമ്പനിയുടെ ഓഹരി വില 3,479 രൂപയായി ഉയര്‍ന്നതോടെയാണ് വിപണി മൂല്യം 1,00,670.60 കോടി രൂപയിലെത്തിയത്. ഇന്ത്യയിലെ മറ്റു ഇരുചക്രവാഹന നിര്‍മാണ കമ്പികളുടെ മൂല്യത്തേക്കാള്‍ ഏറെ മുന്നിലാണിത്. ബജാബ് 75ാം വര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ നേട്ടം. 

സൂപ്പര്‍ ബൈക്ക് നിര്‍മാതാക്കളായ ഓസ്ട്രിയന്‍ കമ്പനി കെടിഎം എജിയുടെ 48 ശതമാനത്തിലേറെ ഓഹരിയും ബജാജിന്റെ സ്വന്തമാണ്. കെടിഎം ഉടമസ്ഥതയിലുള്ള സ്വീഡിഷ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ഹസ്‌ക്‌വര്‍നയുടെ മോഡലുകളും ഇന്ത്യയില്‍ നിര്‍മിക്കുന്നത് ബജാജ് ആണ്. ഈ രണ്ടു കമ്പനികളുടേയും ശേഷി കുറഞ്ഞ മോഡലുകള്‍ ബജാജ് നിര്‍മിക്കുന്നുണ്ട്. കൂടാതെ ബ്രിട്ടീഷ് കമ്പനിയായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സിന്റെ കുറഞ്ഞ എഞ്ചിന്‍ ശേഷിയുള്ള ഇരുചക്രവാഹനങ്ങളും ബജാജ് ഇന്ത്യയില്‍ നിര്‍മിക്കുന്നു.
 

Latest News